ഇറാൻ ചാരൻ ആ വിവരം കൈമാറി; ഹിസ്ബുള്ള തലവനെ ഇസ്രയേൽ വധിച്ചതിങ്ങനെ

ലെബനനിലെ ബെയ്‌റൂട്ടിൽ നടന്ന വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റല്ലയെ കൊലപ്പെടുത്താൻ ഇസ്രയേലിനെ സഹായിച്ചത് ഇറാൻ ചാരനെന്ന് റിപ്പോർട്ടുകൾ. ആക്രമണത്തിന് എതാനും മണിക്കൂറുകൾ മുമ്പ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് നസ്റല്ലക്കെതിരെയുള്ള ഓപ്പറേഷൻ തയ്യാറാക്കിയത്.

തെക്കൻ ബെയ്റൂട്ടിലെ ദഹിയയില്‍ ഹിസ്ബുള്ളയുടെ ആസ്ഥാനത്ത് നടക്കുന്ന ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ നസ്റല്ല എത്തുമെന്ന വിവരം ഇസ്രയേൽ അധികൃതർക്ക് ഇറാൻ ചാരൻ കൈമാറിയതായി ഫ്രഞ്ച് പത്രമായ ലെ പാരിസിയൻ റിപ്പോർട്ട് ചെയ്തു. സംഘടനയുടെ ആസ്ഥാനത്ത് യോഗം ചേർന്നപ്പോഴാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യവും സ്ഥിരീകരിച്ചിരുന്നു.

Also Read: ഹിസ്ബുള്ളയുടെ നേതൃനിരയെ ഒന്നാകെ തുടച്ചുനീക്കി ഇസ്രയേൽ; പത്തിലധികം കമാൻഡർമാരെ കൊന്നൊടുക്കി


1982ൽ ഇസ്രയേലിൻ്റെ ലെബനൻ അധിനിവേശത്തെ ചെറുക്കാൻ രൂപംകൊണ്ട സായുധ സംഘടനയായ ഹിസ്ബുള്ളയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് കഴിഞ്ഞ ദിവസം കൊല്ലപ്പട്ട ഹസൻ നസ്റല്ല. അബ്ബാസ് അൽ മുസാവിയെ ഇസ്രയേൽ സൈന്യം വധിച്ചതിനെത്തുടർന്ന് 1992 ഫെബ്രുവരി മുതൽ സംഘടനയുടെ സെക്രട്ടറി ജനറലായി ചുമതലയേറ്റു.

Also Read: ഉന്നതര്‍ പലരും ജീവനോടുണ്ടോ എന്നുറപ്പില്ല; ഹിസ്ബുള്ളയെ ഹാഷിം സഫീദ്ദീൻ നയിക്കുമോ? തിരിച്ചടി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

അമേരിക്കയെയും ഇസ്രയേലിനെയും ഏറ്റവും വലിയ ശത്രുക്കളായി പ്രഖ്യാപിച്ച ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങൾ ഏറ്റവും കൂടുതൽ ശക്തമാക്കിയത് നസ്റല്ലയായിരുന്നു. തെക്കൻ ലെബനനിലെ ഇസ്രയേൽ അധിനിവേശത്തിന് അന്ത്യം കുറിക്കാനും അദ്ദേഹത്തിനായിരുന്നു.

Also Read: ആരാണ് ഹസൻ നസ്‌റല്ല? ഹിസ്ബുള്ള തലവൻ കൊല്ലപ്പെട്ടെന്നും ഇല്ലെന്നും വാദം; യാഥാര്‍ത്ഥ്യമെന്ത്…

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top