നവ്യാ നായരുമായി ഡേറ്റിംഗിലെന്ന് ഐആർഎസ് ഉദ്യോഗസ്ഥൻ, കള്ളപ്പണത്തട്ടിപ്പുമായി അറസ്റ്റിലായ സച്ചിൻ സാവന്തിന്റെ വെളിപ്പെടുത്തൽ, സൗഹൃദം മാത്രമെന്ന് നടി
മുംബൈ: നടി നവ്യാ നായരുമായി ഡേറ്റിംഗിലായിരുന്നുവെന്ന് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്ത്. നിരവധി തവണ നവ്യയെ കാണാനായി കൊച്ചിയിൽ എത്തിയതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) മുന്നിൽ വെളിപ്പെടുത്തി.
ഇക്കഴിഞ്ഞ ജൂൺ 27 ന് ലക്നൗവിൽനിന്നാണ് സാവന്തിനെ 2.46 കോടി അനധികൃതമായി സമ്പാദിച്ച കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തത്. നവ്യക്ക് പലപ്പോഴായി നിരവധി ആഭരണങ്ങൾ സമ്മാനിച്ചതായാണ് മൊഴി. ഇരുവരുടേയും ഫോൺ ഇ.ഡി ഉദ്യോഗസ്ഥർ പരിശോധിച്ചു. എന്നാൽ, തങ്ങൾ പരിചയക്കാർ മാത്രമാണെന്നും മുംബൈയിൽ ഒരേ റസിഡൻസ് കോംപ്ലക്സിലാണ് താമസിക്കുന്നതെന്നും നവ്യ വെളിപ്പെടുത്തി. ഗുരുവായൂർ സന്ദർശിക്കാൻ സച്ചിന് സഹായം ചെയ്തു കൊടുത്തിട്ടുണ്ടെന്ന് നവ്യ വെളിപ്പെടുത്തി.
തന്റെ മകന്, ഇദ്ദേഹം പിറന്നാൾ സമ്മാനവും നൽകിയിട്ടുണ്ട്. അതിനപ്പുറത്തേത് ഒരു ബന്ധവും ഇല്ലെന്ന് നടിയും കുടുംബവും വ്യക്തമാക്കി. നവ്യയെക്കാണാൻ പത്തോളം തവണ കൊച്ചിയിലേക്ക് പോയതായും സച്ചിൻ സമ്മതിച്ചിട്ടുണ്ട്.
കള്ളപ്പണ ഇടപ്പാട്, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്. സി.ബി.ഐയുടെ എഫ്.ഐ.ആർ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ സച്ചിൻ സാവന്ത് ഇ.ഡിയുടെ ഡെപ്യൂട്ടി ഡയറക്ടറാണ്. കസ്റ്റംസിൽ അഡിഷണൽ കമ്മീഷണറായി മുംബയിൽ ജോലിചെയ്തുവരികയാണ്. 2002 ലെ കള്ളപ്പണം വെളിപ്പിക്കൽ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ഇ ഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലും നവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. നടിക്കുനൽകിയ സമ്മാനങ്ങൾ ഇയാളുടെ അനധികൃത വരുമാനത്തിന്റെ ഭാഗമാണോയെന്ന് ഇ.ഡി പരിശോധിക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here