ഇരുവഴിഞ്ഞിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് മലയോര മേഖലകളില്‍ നിര്‍ത്താതെ കനത്ത മഴ; ഉരുള്‍പൊട്ടലിനും സാധ്യത; ജനങ്ങള്‍ ഭീതിയില്‍

കോഴിക്കോട്: മുക്കം ഇരുവഴിഞ്ഞിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍. മുത്തപ്പന്‍ പുഴ, ആനക്കാംപൊയില്‍, അരിപ്പാറ ഭാഗങ്ങളില്‍ മഴ ശക്തമായതിനെ തുടര്‍ന്നാണ് മലവെള്ളപ്പാച്ചില്‍ വന്നത്. താമരശ്ശേരി ചുങ്കം ഭാഗത്തും കാരാടിയിലും ദേശീയ പാതയില്‍ വെള്ളം കയറിയിട്ടുണ്ട്.

കോഴിക്കോട് യെല്ലോ അലര്‍ട്ടാണ് നിലനില്‍ക്കുന്നത്. താമരശ്ശേരി മലയോര മേഖലയില്‍ മലവെള്ളപ്പാച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. ഇതെല്ലാം ജനവാസമേഖലയുമാണ്‌. ഉച്ചയ്ക്ക് തുടങ്ങിയ മഴയാണ് ഇപ്പോഴും തുടരുന്നത്. കനത്ത മഴയെ തുടര്‍ന്ന് ആശ്വാസ നടപടിയൊന്നും അധികൃതരുടെ ഭാഗത്ത് നിന്നും വന്നിട്ടില്ല. ജനങ്ങള്‍ ആശങ്കയിലാണ്.

കനത്ത മഴയില്‍ കോഴിക്കോട് ജില്ലയില്‍ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. മാവൂർ റോഡ് അടക്കം നഗരത്തിലെ പല റോഡുകളിലും വെള്ളം കെട്ടി നില്‍ക്കുന്നുണ്ട്. മഴയില്‍ പുറത്തിറങ്ങിയവർ പലരും വാഹനങ്ങളുമായി വഴിയിൽ കുടുങ്ങി. കനത്ത മഴയിലും മിന്നലിലും ചിലയിടങ്ങളിൽ മതിൽ ഇടി​ഞ്ഞുവീണു. വീടുകൾക്കും നാശം സംഭവിച്ചു. കാറ്റിൽ മരങ്ങൾ വീണും കൊമ്പ് ഒടി​ഞ്ഞുവീണും ഗതാഗതം തടസ്സപ്പെട്ടിട്ടുമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top