സ്വർണം വാങ്ങാൻ പറ്റിയ സമയമോ? വില ഇടിയുന്നതിൻ്റെ സൂചനയെന്ത്? നിക്ഷേപർക്ക് എങ്ങനെ ഗുണം ചെയ്യും?
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായി സ്വർണ വില ഇടിയുന്നു. ഇന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയത്. 320 രൂപയാണ് വ്യാഴാഴ്ച പവന് കുറഞ്ഞത്. 44,560 രൂപയിലാണ് ഇന്ന് സ്വര്‍ണം വ്യാപാരം തുടരുന്നത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,570 രൂപയിലേക്കും സ്വര്‍ണ വില എത്തി. കഴിഞ്ഞ മാസം 19 നാണ് സമീപ കാലത്ത് ഈ നിലവാരത്തിലേക്ക് സ്വര്‍ണ വില എത്തിയത്.
ഈ മാസം മൂന്നാം തീയതി മാസത്തിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിച്ച സ്വര്‍ണം ഇവിടെ നിന്നാണ് താഴേക്ക് വീണത്. 45,280 രൂപയായിരുന്നു നവംബര്‍ മൂന്നിലെ സ്വര്‍ണ വില. ആഗോള വിപണിയിൽ സ്വർണ വില കുതിക്കുന്നതിനിടയിലാണ് സംസ്ഥാനത്ത് വിലയിൽ തുടർച്ചയായ ഇടിവുണ്ടാകുന്നത്. വില ഉയരാന്‍ സാധ്യതയുണ്ട് എന്ന പ്രവചനങ്ങളെ അസ്ഥാനത്താക്കിയാണ് കേരളത്തിൽ വില കുറയുന്നത്.
വിപണിയിലെ ആശങ്ക ഒഴിയുന്നു എന്ന സൂചനയാണ് ഇത് നൽകുതെന്ന് നിക്ഷേപകർ പറയുന്നു. സംസ്ഥാത്ത് വിലയിൽ ഇടിവുണ്ടാകുന്നതിനോടൊപ്പം ആഗോളവിപണിയിൽ വില ഉയരുന്നതും സംസ്ഥാനത്ത് കുറയുന്നതും നിക്ഷേപകര്‍ക്ക് ധൈര്യം പകരുന്നത്. എന്നാല്‍ ഈ അവസ്ഥ വിപണിയില്‍ തുടരുമെന്ന് പറയാന്‍ കഴില്ലെന്ന ആശങ്കയും നിക്ഷേപ പവക്കു. വന്‍ വില വര്‍ധനവില്‍ നിന്നാണ് സ്വര്‍ണം തുടര്‍ച്ചയായി ഇടിയുന്നതെന്ന വസ്തുതയും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്.
സമീപകാലത്ത് സ്വർണ വിലയില്‍ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ഹമാസ് – ഇസ്രായേല്‍ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വർണം വില വർധിക്കാന്‍ തുടങ്ങിയത്. ഇത് കേരള വിപണിയിലും പ്രതിഫലിച്ചതോടെ ഒക്ടോബർ മാസത്തില്‍ വില പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ചു. എന്നാല്‍ നവംബറിലേക്ക് കടന്നതോടെ സ്വർണ വിപണയില്‍ നിന്നും ആശ്വാസത്തിന്റെ വാർത്തകളാണ് വരുന്നത്.
സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് വിലക്കുറവ് നേട്ടമാണുണ്ടാക്കുന്നത്. കാരണം സ്വര്‍ണവില കുറയുന്നതിന് അനുസരിച്ച് പണിക്കൂലിയിലും നികുതിയിലും ആനുപാതികമായ കുറവ് വരും. അങ്ങനെ നോക്കുമ്പോള്‍ മൊത്തമായ വിലയില്‍ വലിയ കുറവാണുണ്ടാക്കുന്നത്.
ദേശീയ വിപണിയില്‍ 24 ക്യാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന് 160 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. 22 ക്യാരറ്റ് സ്വര്‍ണത്തിന് 150 രൂപയാണ് കുറഞ്ഞത്. വെള്ളി കിലോയ്ക്ക് 1000 രൂപയുടേയും ഇടിവുണ്ടായി. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ വ്യത്യസ്ത നിരക്കിലാണ് സ്വർണം വ്യാപാരം ചെയ്യുന്നത്. ചെന്നൈയില്‍ വ്യാഴാഴ്ച പവന് 45,272 രൂപയാണ് വില. ഡല്‍ഹിയില്‍ വ്യാഴാഴ്ച പവന് 320 രൂപയാണ് കുറഞ്ഞത്. 44,680 രൂപയാണ് ഡല്‍ഹിയിലെ സ്വർണ വില.
വ്യാഴാഴ്ച ആഗോള വിപണിയിൽ സ്വർണവില ഉയർന്നു. സ്പോട്ട് ഗോൾഡ് 0.20 ശതമാനം ഉയർന്ന് 1,953.74 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഇന്നലെ സ്വർണ വില ഒക്ടോബർ 19 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിരുന്നു. അമേരിക്കൻ ട്രഷറി ആദായത്തിലെ ഇടിവാണ് സ്വർണ വില ഉയരാൻ സഹായിച്ചത്. ഡോളർ സൂചിക മാറ്റമില്ലാതെ തുടർന്നതും സ്വർണ വില ഉയരാൻ കാരണമായി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here