എൻഐഎ മൂന്നു ലക്ഷം തലക്ക് വിലയിട്ട ഭീകരൻ ഡൽഹിയിൽ പിടിയിൽ
ന്യൂഡൽഹി: എൻഐഎ മൂന്നു ലക്ഷം തലക്ക് വിലയിട്ട പിടികിട്ടാപ്പുള്ളി മുഹമ്മദ് ഷെഹനാസ് എന്ന ഷാഫി ഉസ്മാൻ ഡൽഹിയിൽ അറസ്റ്റിൽ. പൂനെ ഐ എസ് മൊഡ്യൂളിൽ അംഗമായ ഇയാളെ ഡൽഹി സ്പെഷ്യൽ പോലീസ് സെല്ലാണ് പിടികൂടിയത്. രണ്ടുപേർ കൂടി അറസ്റ്റിലായതായി സൂചനയുണ്ട്.
വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഫോടനം നടത്താൻ ഇവർ പദ്ധതിയിട്ടെന്നാണ് വിവരം. ഐ എസ് ബന്ധം ആരോപിച്ച് പൂനെ പോലീസ് ഷെഹനാസിനെ മുൻപ് കസ്റ്റഡിയിൽ എടുത്തിരുന്നു. അവിടുന്ന് രക്ഷപ്പെട്ട് ഡൽഹിയിൽ ഒളിവിൽ കഴിയുകയായിരുന്നു. ഷെഹനാസ് ഉൾപ്പെടെ നാലുപേരെക്കുറിച്ചുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. സ്ഫോടകവസ്തു നിർമാണത്തിനുള്ള സാധനങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. ഷെഹനാസ് നേരത്തെ പൂനെയിൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here