‘പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് ഐഎസ്ഐ ബോംബ് സ്ഫോടനം’; അജ്മീർ സ്വദേശിയെ പോലീസ് തിരയുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോംബ് സ്ഫോടനത്തിൽ വധിക്കുമെന്ന് ഭീഷണി. മുംബൈ ട്രാഫിക് പോലീസ് ഹെൽപ്പ് ലൈനിലേക്കാണ് പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐ (I ഏജൻ്റുമാരുടേത് എന്ന പേരിൽ ഭീഷണിയെത്തിയത്. രാജസ്ഥാനിലെ അജ്മീറിൽ രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്നാണ് സന്ദേശം ലഭിച്ചിരിക്കുന്നത്.
സന്ദേശത്തെപ്പറ്റി മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സന്ദേശമയച്ച ആൾ ഉടൻ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. അതേസമയം മുംബൈ ട്രാഫിക് പോലീസ് ഹെൽപ്പ് ലൈനിൽ നിരവധി വ്യാജ ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത് തുടർക്കഥയായിരിക്കുകയാണ്.
നടൻ സൽമാൻ ഖാനെ വധിക്കുമെന്ന ഭീഷണിയാണ് തുടർച്ചയായി മുംബൈ പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജയിലിൽ കഴിയുന്ന കൊടും ക്രിമിനൽ ലോറൻസ് ബിഷ്ണോയിയുടെ സംഘം എന്ന പേരിലാണ് സന്ദേശങ്ങൾ ലഭിക്കുന്നത്. കഴിഞ്ഞ ദിവസവും നടനെ കൊല്ലുമെന്ന ഭീഷണി ലഭിച്ചിരുന്നെന്നും പോലീസ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here