മേനക ഗാന്ധിയുടെ വിവാദ പരാമര്‍ശം;100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇസ്കോണ്‍
ന്യൂഡല്‍ഹി: മേനക ഗാന്ധി നടത്തിയ വിവാദ പരാമര്‍ശത്തില്‍ 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇസ്കോണ്‍. ഗോശാലകളില്‍നിന്ന് പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്ന ഇസ്കോണ്‍ രാജ്യത്തോട് വലിയ ചതിയാണ് ചെയ്യുന്നതെന്ന പരാമര്‍ശത്തിലാണ് ഇസ്കോണ്‍ വക്കില്‍ നോട്ടിസ് നല്‍കിയത്.
“സംഘടനയിലെ ലോകമാകെയുള്ള പ്രവര്‍ത്തകരെ മേനകയുടെ പരാമര്‍ശം വേദനിപ്പിച്ചു. ബിജെപി നേതാവിന്റെ പരാമര്‍ശം ഞങ്ങളുടെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. അപകീര്‍ത്തിപരവും ദുരുദ്ദേശത്തോടെയുമുള്ളതാണ് ഇത്തരം ആരോപണങ്ങളെന്ന്” ഇസ്കോണ്‍ വൈസ് പ്രസിഡന്റ് രാധാമണ്‍ ദാസ് പറഞ്ഞു.
ആന്ദ്രാപ്രദേശിലുള്ള ഇസ്കോണിന്റെ അനന്ത്പൂര്‍ ഗോശാല സന്ദര്‍ശിച്ച ശേഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലാണ് മേനക ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്. ഗോശാലയില്‍ പാല്‍ നല്‍കുന്ന പശുക്കള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും കറവ വറ്റിയ പശുക്കള്‍ ഇല്ലയിരുന്നെനും അവയെ വിറ്റത്താകമെന്നാണ് വീഡിയോയില്‍ പറഞ്ഞത്. ഗോശാലകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍നിന്നും സഹായം ലഭിക്കുന്നവര്‍ രാജ്യത്തോട് വലിയ ചതിയാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.
മുന്‍കേന്ദ്രമന്ത്രിയായ മേനക ഗാന്ധി ഇതിനു മുന്‍പും മൃഗസംരക്ഷണത്തെപറ്റി വിവാദ പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here