പക തീർത്ത് കൊമ്പൻമാർ; ചിരവൈരികളെ മുട്ടുകുത്തിച്ച് തുടക്കം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിൽ ചിരവൈരികളായ ബെംഗളൂരു എഫ്‌സിയെ മുട്ടുകുത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതോടെ കഴിഞ്ഞ സീസണിലെ തോല്‍വിയ്ക്ക് ബെംഗളൂരുവിനോട് പകരം ചോദിക്കാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് (1-2 ) പുതിയ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തുടക്കം.

ബ്ലാസ്‌റ്റേഴ്‌സിനായി നായകൻ അഡ്രിയാന്‍ ലൂണ എതിരാളികളുടെ വലകുലുക്കിയപ്പോൾ കെസിയ വീന്‍ഡോര്‍പിന്റെ സെല്‍ഫ് ഗോളും ക്ലബിൻ്റെ വിജയത്തിൽ നിർണ്ണായകമായി. കര്‍ട്ടിസ് മെയ്ന്‍ ബെംഗളൂരുവിനായി ആശ്വാസ ഗോള്‍ നേടി. മത്സരം തുടങ്ങിയപ്പോള്‍ തന്നെ മഴ തകര്‍ത്തുപെയ്തു. പക്ഷേ കൊച്ചിയിലെ കൊമ്പൻമാരുടെ വിജയയാത്രയേ തളര്‍ത്താന്‍ മഴയ്ക്ക് പോലും സാധിച്ചില്ല.

കഴിഞ്ഞ സീസണ്‍ പ്ലേ ഓഫില്‍ വിവാദമായ ഗോളിലൂടെ ബെംഗളൂരു ബ്ലാസ്റ്റേഴ്സിനെ മറികടന്ന് സെമി ഫൈനലിലെത്തിയിരുന്നു. അന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പ്രതിഷേധിച്ച് മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ടില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ആ തോല്‍വിയ്ക്കുള്ള പകരം വീട്ടലായി മാറി ഈ വിജയം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top