പോളിയോ വാക്സിൻ നൽകാൻ വെടിനിർത്തൽ; ഒടുവിൽ സമ്മതം മൂളി ഇസ്രയേൽ
കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് തുടങ്ങിയ യുദ്ധത്തിൽ താല്ക്കാലിക വെടിനിർത്തലിന് തയ്യാറായി ഇസ്രയേൽ. പോളിയോ വാക്സിൻ വിതരണത്തിന് വേണ്ടിയാണ് യുദ്ധം നിർത്തിവയ്ക്കാൻ ഇസ്രയേൽ സമ്മതം മൂളിയത്. പാലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസുമായി സംഘർഷം ആരംഭിച്ച ശേഷം ഇത്തരമൊരു തീരുമാനം ആദ്യമാണ്.
25 വർഷത്തിന് ഇടയിൽ ആദ്യമായി ഗാസയിൽ പോളിയോ രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. കൃത്യമായ വാക്സിനേഷൻ നടത്തിയില്ലെങ്കിൽ രോഗം പടന്നുപിടിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു ശേഷം ഇസ്രയേലുമായി ചർച്ചകളും നടത്തി. മൂന്ന് തവണയായി രാവിലെ ആറു മണി മുതൽ മൂന്നു മണി വരെ ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്കാണ് വെടിനിർത്തൽ. ഗാസയിയാൽ മേഖല തിരിച്ചാവും വെടിനിർത്തലെന്ന് ലോകാരോഗ്യ സംഘ നാ പ്രതിനിധി റിക്ക് പീപെർകോൺ അറിയിച്ചു.
പത്ത് വയസിൽ താഴെയുള്ള ഏകദേശം 6.40 ലക്ഷം കുട്ടികൾക്കാണ് വാക്സിൻ നൽകുന്നത്. വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്ന ഞായറാഴ്ചക്ക് മുമ്പ് വാക്സിൻ നൽകുന്നതിന് ആവശ്യമായ സാമഗ്രികൾ ഗാസയിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here