ഇറാന്‍ സൈനിക കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം; വന്‍ സ്ഫോടനങ്ങള്‍; ഒക്ടോബര്‍ ഒന്നിന്റെ തിരിച്ചടി എന്ന് ഇസ്രയേല്‍

ഇറാനില്‍ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്. ടെഹ്റാനിൽ വലിയ സ്ഫോടനങ്ങളുണ്ടായതാണ് ഇറാന്‍ മാധ്യമ റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഒന്നിന്റെ ഇറാന്‍ ആക്രമണത്തിന് മറുപടിയായാണ് ഈ നീക്കം. ഇരുന്നൂറിലേറെ മിസൈലുകളാണ് ഇറാന്‍ അയച്ചിരുന്നത്. മിസൈലുകള്‍ ഇസ്രയേലില്‍ കനത്ത നാശം വിതച്ചിരുന്നു.
ആക്രമണത്തിന് പകരം ഇറാന് നല്‍കിയ തിരിച്ചടി ആണിതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ആറ് മാസത്തിനിടെ ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ രണ്ടാമത്തെ നേരിട്ടുള്ള മിസൈല്‍ ആക്രമണമായിരുന്നു ഒക്ടോബര്‍ ഒന്നിലേത്.
ആക്രമണത്തെക്കുറിച്ച് അറിവുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട അമേരിക്കൻ ഇന്റലിജൻസ് രേഖകള്‍ പുറത്തുവന്നിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here