സ്കൂളിൽ ബോംബിട്ടു; ഇസ്രായേൽ ആക്രമണത്തിൽ നൂറിലേറെ മരണം

അഭയാര്‍ത്ഥികള്‍ കഴിയുന്ന ഗാസയിലെ സ്കൂളിൽ ഇസ്രായേൽ ബോംബാക്രമണം. വ്യോമാക്രമണത്തിൽ നൂറിലധികം പേര്‍ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തു. അൽ-തബയിൻ സ്കൂളിൽ പ്രവര്‍ത്തിക്കുന്ന ഹമാസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിനുള്ളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.

ആഗസ്റ്റ് 4ന് അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരുന്ന രണ്ട് സ്കൂളുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഗാസ സിറ്റിയിലെ ഹമാമ സ്കൂളിൽ നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. ആഗസ്റ്റ് ഒന്നിന് ദലാൽ അൽ മുഗ്രബി സ്കൂളിൽ ആക്രമണത്തിൽ 15 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ അറുപതിനായിരത്തോളം പലസ്‌തിനികൾ തെക്കന്‍ ഗാസയിലെ ഖാൻ യൂനിസില്‍ നിന്ന് പലായനം ചെയ്തെന്നാണ് യുഎൻ ഹ്യൂമാനിറ്റേറിയൻ ഓഫിസിൻ്റെ കണക്കുകളെന്ന് യുഎൻ വക്താവ് ഫ്ലോറൻസിയ സോട്ടോ നിനോ പറഞ്ഞു. കഴിഞ്ഞ 10 മാസമായി നടക്കുന്ന യുദ്ധത്തില്‍ 39699 പലസ്തീനികളാണ് ഇസ്രയേലിന്റെ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top