ഹിസ്ബുള്ള തലവൻ ഹസൻ നസ്റല്ലയുടെ ബങ്കറിൽ കോടികളുടെ ഡോളറും സ്വർണവും; അമ്പരപ്പിച്ച് ഇസ്രയേലിൻ്റെ അവകാശവാദം

കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസ്റല്ലയുടെ രഹസ്യ ബങ്കറിൽനിന്ന് കോടിക്കണക്കിന് ഡോളറും സ്വർണവും കണ്ടെത്തിയതായി ഇസ്രായേൽ. ബെയ്റൂട്ടിലെ അൽ സഹൽ ആശുപത്രിക്ക് അടിയിലെ ബങ്കറിൽനിന്ന് 500 മില്യൺ ഡോളർ വിലമതിക്കുന്ന സ്വർണവും പണവുമാണ് കണ്ടെത്തിയതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് ആണ് അവകാശപ്പെട്ടത്.

ALSO READ: നെതന്യാഹുവിൻ്റെ വീടിനെ ഉന്നംവച്ച് ആക്രമണപദ്ധതികൾ… ഡ്രോണിനെ പ്രതിരോധിക്കാൻ ഇസ്രയേലിന് കഴിവില്ലേ

ബങ്കർ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ ഭൂപട ഫോട്ടോയും വീഡിയോയും ഇസ്രായേൽ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. പ്രവേശനത്തിനും പുറത്തു കടക്കാനുമായി ബങ്കറിനെ മറ്റു രണ്ടു കെട്ടിടങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ബങ്കറിൽ ദീർഘനാള്‍ താമസിക്കുന്നതിനുവേണ്ട സജ്ജീകരണങ്ങൾ ഉണ്ടായിരുന്നു. ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിനായുള്ള കമാൻഡ് സെന്ററായും ഈ ബങ്കറുകൾ ഉപയോഗിച്ചിരുന്നതായി സൈന്യം വ്യക്തമാക്കി.

ALSO READ: ലക്ഷ്യം ഹിസ്ബുള്ള മാത്രമല്ല…അമേരിക്കൻ സൈന്യവും THAAD സംവിധാനവും ഇസ്രയേലിലേക്ക്

ബങ്കർ കണ്ടെത്തിയതിനുപിന്നാലെ ലെബനൻ സർക്കാരും അന്താരാഷ്ട്ര സംഘടനകളും വിഷയത്തിൽ ഇടപെടണമെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി ആവശ്യപ്പെട്ടു. ഭീകരപ്രവർത്തനങ്ങൾക്കും ഇസ്രയേലിനെ ആക്രമിക്കാനും ഹിസ്ബുള്ളയെ ഈ പണം ഉപയോഗിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഇസ്രയേൽ പ്രതിരോധ സംവിധാനം പാളി; ഒരു വർഷത്തിന് ശേഷം ഹിസ്ബുള്ളയുടെഏറ്റവും വലിയ തിരിച്ചടി

ലെബനൻ ജനതയും ഇറാൻ ഭരണകൂടവുമാണ് ഹിസ്ബുള്ളയുടെ രണ്ട് പ്രധാന വരുമാന സ്രോതസുകളെന്ന് ഹഗാരി അവകാശപ്പെട്ടു. സിറിയ വഴിയുള്ള പണമിടപാടുകളും ഇറാൻ വഴി ലെബനനിലേക്കുള്ള സ്വർണക്കടത്തും മറ്റു സാമ്പത്തിക സ്രോതസുകളാണ്. ലെബനൻ, സിറിയ, യെമൻ, തുർക്കി എന്നിവിടങ്ങളിൽ ഹിസ്ബുള്ള നടത്തുന്ന ഫാക്ടറികൾ ഭീകരവാദ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള വരുമാനം ഉണ്ടാക്കാനായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഹിസ്ബുള്ള തലവനെ വധിച്ചതിന് പിന്നിൽ ഇറാൻ സൈനിക മേധാവി? ഇസ്മയിൽ ഖാനി വീട്ടുതടങ്കലിൽ

തെക്കൻ ലെബനനിലെ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ബോംബ് ആക്രമണങ്ങളിലാണ് 32 വർഷമായി ഹിസ്ബുള്ളയുടെ മേധാവിയായിരുന്ന ഹസൻ നസ്റല്ല കൊല്ലപ്പെട്ടത്.

ALSO READ : ഇസ്രയേലിനെ വീഴ്ത്താൻ ഹിസ്ബുള്ളയുടെ രഹസ്യ നീക്കങ്ങള്‍; വരാനുള്ളത് വലിയ യുദ്ധമെന്ന് സൂചനകള്‍

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top