ഒടുവിൽ അതും ഇസ്രയേൽ സ്ഥിരീകരിച്ചു; ഹിസ്ബുള്ള ബാക്കിയുണ്ടോ? പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്ന അവസ്ഥയിൽ…

ലെബനൻ തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് എത്തുമെന്ന് കരുതപ്പെട്ടിരുന്ന ഹാഷിം സഫീദ്ദീനെയും വധിച്ചെന്ന് ഇസ്രയേൽ സ്ഥിരീകരണം. ഈ മാസം ആദ്യം ബെയ്റൂട്ടിൽ നടന്ന ഭീകരാക്രമണത്തിലാണ് ഹിസ്ബുള്ള ഉന്നതനെ വധിച്ചതെന്നാണ് അവകാശവാദം. മൂന്നാഴ്ച മുമ്പ് നടന്ന ആക്രമണത്തിൽ ഹിസ്ബുള്ള എക്സിക്യൂട്ടീവ് കൗൺസിൽ തലവൻ ഹാഷിം സഫീദ്ദീൻ, ഇന്‍റലിജൻസ് ഡയറക്ടറേറ്റ് തലവൻ അലി ഹുസൈൻ എന്നിവരും സംഘടനയുടെ ഉന്നത കമാൻഡർമാരും കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ഒക്ടോബർ നാലിന് നടന്ന ആക്രണത്തിലാണ് സെയ്ഫുദ്ദീനെ വധിച്ചത്തെന്നും വ്യക്തമാക്കി.

ALSO READ: ഹിസ്ബുള്ളയുടെ അടിവേരറുത്ത് ഇസ്രയേൽ; സംഘടനയുടെ ഭാവി അവതാളത്തില്‍

സഫീദ്ദീൻ്റെ മരണം സംബന്ധിച്ച് ഹിസ്ബുള്ള ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ബെയ്റൂട്ടിൽ ഇസ്രയേലിൻ്റെ ശക്തമായ വ്യോമാക്രമണം തുടരുന്നതിനോടൊപ്പം കരയുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. സെപ്റ്റംബർ 23 ശേഷം ഇസ്രയേൽ ലെബനനിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഹിസ്ബുള്ള തലവൻ ഹസൻ നസ്റല്ലയടക്കം മുതിർന്ന ഹിസ്ബുള്ള നേതാക്കളെയെല്ലാം ഇസ്രയേൽ കൊന്നൊടുക്കിയിരുന്നു. നസ്റല്ലയുടെ പിൻഗാമിയായ ഹാഷിം സഫീദ്ദീനും കൊല്ലപ്പെട്ടതോടെ സംഘടന കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.

ALSO READ: ‘റൂഫ് നോക്കിങ്’ ബെയ്റൂട്ടിലും പ്രയോഗിച്ച് ഇസ്രയേൽ; നൊടിയിടയില്‍ ഒരു അപ്പാര്‍ട്ട്മെന്‍റ് അപ്രത്യക്ഷമാകുന്ന വീഡിയോ പുറത്ത്

ഇസ്രയേലിനെതിരെയുള്ള പോരാട്ടത്തിന് ഇനി ആര് നയിക്കും എന്ന ചോദ്യമാണ് നിലവിൽ ഉയരുന്നത്. ഉന്നത നേതൃത്വതെയെല്ലാം തുടച്ചു മാറ്റപ്പെട്ട സ്ഥിതിക്ക് ഹിസ്ബുള്ളയുടെ ഭാവി പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. തീരുമാനങ്ങളെടുക്കാനും അത് നടപ്പാക്കാനും നേതാക്കൾ ആരും ജീവിച്ചിരുപ്പില്ലെന്ന ദുർഗതിയിലാണ് സംഘടന ഇപ്പോൾ പതിച്ചിരിക്കുന്നത്. അതിനെ അതിജിവിക്കാൻ ഹിസ്ബുള്ളക്ക് ആകുമോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം.

ALSO READ: ലക്ഷ്യം ഹിസ്ബുള്ള മാത്രമല്ല…അമേരിക്കൻ സൈന്യവും THAAD സംവിധാനവും ഇസ്രയേലിലേക്ക്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top