ഇസ്രയേൽ പ്രതിരോധ സംവിധാനം പാളി; ഒരു വർഷത്തിന് ശേഷം ഹിസ്ബുള്ളയുടെഏറ്റവും വലിയ തിരിച്ചടി
2023 ഒക്ടോബറിനുശേഷം ഇസ്രയേലിനെതിരെ ഏറ്റവും ശക്തമായ ആക്രമണം നടത്തി ലെബനൻ തീവ്രവാദ സംഘടനയായ ഹിസ്ബുള്ള. ടെൽ അവീവിന് സമീപമുള്ള ബിൻയാമിന സൈനിക താവളത്തിൽ നടത്തിയ ആക്രമണത്തിൽ നാലു സൈനികർ മരിച്ചതായും എഴ് സൈനികർക്ക് പരുക്കേറ്റതായും ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ആക്രമണങ്ങളിൽ സൈനികർ ഉൾപ്പെടെ ആകെ 61 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഒരു ആളില്ലാ വിമാനം വെടിവെച്ചിട്ടതായും ഐഡിഎഫ് സ്ഥിരീകരിച്ചു.
ALSO READ: അമേരിക്കൻ സൈന്യവും THAAD സംവിധാനവും ഇസ്രായേലിലേക്ക്; ലക്ഷ്യം ഹിസ്ബുള്ള മാത്രമല്ല…
ഇസ്രയേൽ ലെബനനിൽ നടത്തിയ വ്യോമാക്രമണത്തിനുള്ള മറുപടിയാണ് സൈനിക കേന്ദ്രത്തിലെ ഡ്രോൺ ആക്രമണമെന്നാണ് ഹിസ്ബുള്ള അറിയിച്ചത്. ഇസ്രയേൽ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 117 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സുരക്ഷാ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് എങ്ങനെയാണ് ഡ്രോൺ ഇസ്രായേൽ വ്യോമമേഖലയിൽ പ്രവേശിച്ചതെന്ന് അന്വേഷിക്കുമെന്ന് ഐഡിഎഫ് അറിയിച്ചു.
ALSO READ: ALSO READ: ഇസ്രയേൽ പ്രതിരോധ സംവിധാനം പാളി; ഒരു വർഷത്തിന് ശേഷം ഹിസ്ബുള്ളയുടെഏറ്റവും വലിയ തിരിച്ചടി
സൈനിക താവളത്തിൽ നടന്ന ആക്രമണത്തെക്കുറിച്ച് നിന്ന് പഠിക്കുകയും അന്വേഷിക്കുകയും വീഴ്ച പറ്റിയത് എങ്ങനെയെന്ന് കണ്ടെത്തുമെന്നും സൈനിക വക്താവ് ഡാനിയൽ ഹഗാരി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇസ്രയേലിൻ്റെ സുരക്ഷ ഉറപ്പാക്കാൻ മിസൈൽ പ്രതിരോധ സംവിധാനങ്ങളും സൈന്യത്തിനെയും അയക്കുമെന്ന് അമേരിക്ക അറിയിച്ചു.
ALSO READ: ഹമാസിനെ പട്ടിണിക്കിട്ട് പൂട്ടാൻ ഇസ്രയേൽ; ഗാസയിൽ പുതിയ യുദ്ധതന്ത്രം ‘ജനറൽസ് പ്ലാൻ’
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here