കരയുദ്ധം തുടങ്ങി; ഗാസയിൽ മരണസംഖ്യ 5000 കടന്നു

ഗാസ: പശ്ചിമേഷ്യയിൽ അശാന്തി വിതച്ച് ഇസ്രയേൽ – ഹമാസ് സംഘർഷം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നു. ശക്തമായ വ്യോമാക്രമണത്തിനിടയിൽ ഇസ്രയേൽ കരയുദ്ധത്തിന് തുടക്കം കുറിച്ചതായി ഇസ്രായേലും ഹമാസും സ്ഥിരീകരിച്ചു. ഗാസയി കേക്ക് നുഴഞ്ഞുകയറിയ ഒരു ഇസ്രായേൽ സൈനികനെ ഖാൻ യൂനിസിന് കിഴക്ക് ഭാഗത്ത് വെച്ച് വധിച്ചതായി ഹമാസ് അറിയിച്ചു. ഇത് ഇസ്രായേലും സ്ഥിരീകരിച്ചു. കരയാക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ അറിയിച്ചു.

ഗാസയിൽ ഇസ്രയേൽ കരസേന നിയന്ത്രിത പരിശോധന നടത്തി. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിനായി തയ്യാറെടുക്കുന്ന ഹമാസിനെ ഇല്ലാതാക്കുന്നതിനാണ് നീക്കമെന്നും ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. 222 ബന്ദികളെ കണ്ടെത്താൻ വേണ്ടിയാണ് കരയാക്രമണം. ആക്രമണത്തിനിടെ തങ്ങളുടെ ഒരു സൈനികൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹഗാരി വ്യക്തമാക്കി.

ഒക്ടോബർ 7 മുതൽ ഇസ്രായേൽ ഗാസയിൽ നടത്തുന്ന വ്യോമാക്രമണത്തിൽ ഇതുവരെ 5,087 പലസ്തീനികൾ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 2,055 പേർ കുട്ടികളാണ്. 1,119 സ്ത്രീകളും കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 182 കുട്ടികൾ ഉൾപ്പെടെ 436 ഫലസ്തീനികൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതുവരെ നടന്ന ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 15,273 ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top