ഇന്ത്യാക്കാർക്ക് വിദേശകാര്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്; ഹമാസിനെതിരെ യുദ്ധം തുടങ്ങിയതായി ഇസ്രയേൽ
ടെൽഅവീവ്: ഇസ്രയേൽ – ഹമാസ് യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. അനാവശ്യ യാത്രകൾ ഒഴിവാക്കണം പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിര്‍ദ്ദേശിച്ചു. അടിയന്തിര സഹായം ആവശ്യമുള്ളവർ ഹെല്‍പ് ലൈന്‍ നമ്പരായ +97235226748 ൽ ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു.
പലസ്തീൻ സായുധ സംഘമായ ഹമാസ് നടത്തിയ ശക്തമായ റോക്കറ്റ് ആക്രമണത്തിന് പിന്നാലെയായിരുന്നു ഇസ്രയേലിൻ്റെ യുദ്ധപ്രഖ്യാപനം. 60 ഹമാസ് തീവ്രവാദികൾ രാജ്യത്തേക്ക് പ്രവേശിച്ചിട്ടുണ്ട്. 14 ഇടങ്ങളിൽ പോരാട്ടം നടക്കുകയാണ് എന്നും യുദ്ധം ആരംഭിച്ചെന്നും ഇസ്രായേൽ സ്ഥിരീകരിച്ചു. തെക്കൻ ഇസ്രായേലിൽ ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
ഇസ്രയേലിനുള്ളിൽ കടന്ന് ഗാസ മുനമ്പിൽ നിന്നാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. 20 മിനിറ്റിൽ 5000 റോക്കറ്റുകൾ തൊടുത്തുവെന്നാണ് ഹമാസിൻ്റെ അവകാശവാദം. വ്യോമാക്രമണത്തിൽ 22 ഓളം ഇസ്രായേലികൾ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 200ഓളം പേർക്ക് പരുക്കേറ്റതായും 24ഓളം പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. 35 ഇസ്രായേൽ സൈനികരെ പിടികൂടിയതായും ഹമാസ് അവകാശപ്പെട്ടു. ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഹമാസിന്റെ ആക്രമണം.
‘ഓപ്പറേഷൻ അയൺ സ്വോർഡ്’ എന്ന പേരിലാണ് ഇസ്രായേൽ ഹമാസിനെ യുദ്ധം ആരംഭിച്ചിരിക്കുന്നത്. ‘ഓപ്പറേഷന്‍ അല്‍ അക്‌സാ ഫ്‌ളഡ്’ എന്നാണ് ഇസ്രായേലിന് എതിരായ ആക്രമണത്തിന് ഹമാസ് പേരിട്ടിരിക്കുന്നത്. പലസ്തീനെരെയുള്ള ഇസ്രായേലിന്റെ ആക്രമണവും അധിനിവേശവും അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്നും ഹമാസും പ്രതികരിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here