ഇസ്രയേല്‍-ഹിസ്ബുള്ള ഏറ്റുമുട്ടലിന് അവസാനമാകുന്നു; സമാധാനക്കരാറിന് അന്തിമരൂപമായി

ഏറെക്കാലത്തെ സംഘര്‍ഷത്തിന് ശേഷം പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങുന്നു. ഹിസ്‌ബുള്ളയുമായി സമാധാനക്കരാറിന് തയ്യാറായതോടെ ഇസ്രയേല്‍-ഹിസ്ബുള്ള ഏറ്റുമുട്ടലാണ് അവസാനിക്കാന്‍ പോകുന്നത്. ബന്ധികളെ ഇനിയും മോചിപ്പിക്കാന്‍ ഉള്ളതിനാല്‍ ഹമാസുമായുള്ള സംഘര്‍ഷം അവസാനിക്കുന്ന കാര്യം ചര്‍ച്ചയില്‍ വന്നിട്ടില്ല. യുഎസും ഫ്രാൻസുമാണ് കരാറിനെ പിന്നില്‍ പ്രവര്‍ത്തിച്ചത്.

ഹിസ്ബുള്ള നേതാക്കളെ വധിച്ചു, പ്രധാന കേന്ദ്രങ്ങള്‍ തകര്‍ത്തത്തു. ഇതിലൂടെ ലക്ഷ്യം കൈവരിച്ചതായി ചൂണ്ടിക്കാട്ടിയാണ് ഇസ്രയേല്‍ ഹിസ്ബുള്ളക്ക് എതിരെയുള്ള നീക്കത്തില്‍ നിന്നും പിന്‍വാങ്ങുന്നത്. ഹിസ്ബുള്ളയുമായി അന്തിമകരാര്‍ പരിഗണനയിലാണ് എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചത്. വെടിനിർത്തൽക്കരാർ ഉടനെ നടപ്പാക്കണമെന്ന് ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇസ്രയേൽ ആക്രമണങ്ങളിൽ 31 പേർ ലബനനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വെടിനിര്‍ത്തല്‍ നടപ്പിലാക്കും മുന്‍പ് കൂടുതല്‍ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഇസ്രയേല്‍ ശ്രമിച്ചേക്കും എന്നുള്ള ആശങ്ക ലബനനില്‍ ശക്തമാണ്. എന്നാല്‍ ഇസ്രയേലില്‍ നിന്നും വിഭിന്നസ്വരം ഉയരുന്നുണ്ട്. വെടിനിര്‍ത്തല്‍ വന്നാല്‍ അത് ഹിസ്ബുള്ളയെ തുടച്ചുനീക്കാനുള്ള ചരിത്രപരമായ അവസരം നഷ്ടപ്പെടുത്തലാകുമെന്നാണ് ഇസ്രയേൽ ദേശസുരക്ഷാമന്ത്രി ഇതാമർ ബെൻഗ്വിർ പറഞ്ഞത്. പക്ഷെ കരാറുമായി മുന്നോട്ടുപോകാനാണ് നെതന്യാഹുവിന്റെ തീരുമാനം.

കഴിഞ്ഞ 13 മാസമായി ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ് ഇതുവരെ 3760 പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്. ഇസ്രയേലിനും ആള്‍നഷ്ടമുണ്ട്. 82 സൈനികരും 47 സിവിലിയന്മാരും ഹിസ്ബുള്ളയുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ അവസാനമാണ് പേജർ സ്ഫോടനപരമ്പരയോടെ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം തുടങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top