ലബനനില്‍ കൂട്ടപലായനം; സിറിയയിലേക്ക് ഓടിപ്പോയത് ഒരു ലക്ഷത്തിലധികം പേര്‍

ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ മിസൈല്‍ ആക്രമണം ശക്തമാക്കിയതോടെ ലബനനില്‍ വ്യാപക പരിഭ്രാന്തി. ജീവനും കയ്യില്‍ പിടിച്ച് ജനങ്ങള്‍ പലായനത്തിലാണ്. ചുരുങ്ങിയത് ഒരു ലക്ഷം പേരെങ്കിലും വീടും സ്വത്തും ഉപേക്ഷിച്ച് ലബനനില്‍ നിന്നും സിറിയയിലേക്ക് ഓടിപ്പോയിട്ടുണ്ട്.
ലബനനില്‍ നിന്നും സിറിയയിലേക്ക് പോകാനും വരാനും രേഖകള്‍ ഒന്നും ആവശ്യമില്ല. ഈ സാഹചര്യം ഉപയോഗിച്ചാണ് ജനങ്ങള്‍ കൂട്ടപലായനം നടത്തുന്നത്. എന്നാല്‍ സിറിയയില്‍ നിന്നും ലബനനിലേക്ക് ജനങ്ങള്‍ എത്തുന്നത് ഹിസ്ബുള്ള നേതാക്കള്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഇസ്രയേലിന് വിവരം നല്‍കാന്‍ മൊസാദ് ഏജന്റുമാര്‍ ഈ രീതിയില്‍ എത്തുന്നതായാണ് ഹിസ്ബുള്ള സംശയിക്കുന്നത്.
ഹിസ്‌ബുള്ള മേധാവി ഹസൻ നസ്റല്ലയെ മിസൈല്‍ ആക്രമണത്തിലൂടെയാണ് ഇസ്രയേൽ വധിച്ചത്. ഇസ്രയേല്‍ ഈ കാര്യം പ്രഖ്യാപിച്ചതിന് ശേഷം ഹിസ്ബുള്ളയും മേധാവിയുടെ മരണം മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഹിസ്ബുള്ളയെ സംബന്ധിച്ച് കടുത്ത ആഘാതമാണ് ഈ മരണം ഏല്‍പ്പിച്ചത്.
നസ്റല്ലയാണ് ഹിസ്ബുള്ളയെ ഇന്ന് കാണുന്ന തരത്തിലുള്ള ശക്തമായ സൈനിക സംഘടനയാക്കി മാറ്റിയത്. ഇസ്രയേല്‍ ഭീഷണിയുള്ളതിനാൽ പൊതു ചടങ്ങുകളിൽ വർഷങ്ങളായി നസ്റല്ല പങ്കെടുത്തിരുന്നില്ല. പക്ഷെ ഹമാസുമായി ഇസ്രയേല്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കെ ഇസ്രയേലിനെതിരെ ഹിസ്‌ബുള്ള മിസൈല്‍ ആക്രമണം ശക്തമാക്കിയതാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. ഇതാണ് നസ്റല്ലയുടെ വധത്തിനും കാരണമായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here