ഇറാന്‍ ചെയ്തത് വലിയ തെറ്റ്; മറുപടി നല്‍കുമെന്ന് ഇസ്രയേൽ; ആക്രമിച്ചാല്‍ തിരിച്ചടി ഉറപ്പെന്ന് ഇറാന്‍
ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്നും കടുത്ത തിരിച്ചടി കൊടുക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സ്വയം പ്രതിരോധിക്കാനുള്ള കഴിവും ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാന്‍ ഭരണകൂടത്തിന് മനസിലാകുന്നില്ലെന്നും നെതന്യാഹു പറഞ്ഞു.
ഇറാൻ ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ആക്രമണത്തിനു പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇസ്രയേൽ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇറാൻ പ്രതികരിച്ചത്. ഇസ്രയേലിനു നേരെ ഇന്നലെ രാത്രി ഇറാന്‍ മിസൈൽ ആക്രമണം നടത്തിയിരുന്നു.
ഡസന്‍ കണക്കിന് മിസൈലുകളാണ് ഇറാന്‍ തൊടുത്തുവിട്ടത്. ഹിസ്ബുള്ള തലവൻ ഹസൻ നസ്റല്ലയെ ഇസ്രയേൽ വധിച്ചതിന് പിന്നാലെയാണ് ഇറാന്റെ തിരിച്ചടി. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇറാനെതിരെയുള്ള പ്രതിരോധത്തിൽ ഇസ്രയേലിനു പിന്തുണ നൽകാൻ സൈന്യത്തിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിര്‍ദേശം നല്‍കി. .
ടെൽ അവീവിന് സമീപം ജാഫയിലുണ്ടായ തോക്കുധാരി ആക്രമണത്തില്‍ മരണം ആറായി. പത്തുപേർ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. പ്രത്യാക്രമണത്തിൽ രണ്ട് തോക്കുധാരികളെയും പോലീസ് വധിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here