കരയാക്രമണത്തിൽ കാലിടറുന്ന ഇസ്രയേൽ!! ‘അഡെയ്‌സെയിൽ പിൻമാറ്റം’; തെക്കൻ ലെബനനിൽ ആൾനാശം

ലെബനനിൽ നടത്തുന്ന കരയാക്രമണത്തിൽ ആദ്യമായി തിരിച്ചടി നേരിട്ട് ഇസ്രയേൽ. എട്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം. തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് അതിർത്തി കടന്നതിന് ശേഷമുള്ള ആദ്യത്തെ തിരിച്ചടിയാണിത്. ഇസ്രായേൽ സൈനിക ക്യാപ്റ്റൻ എയ്തൻ ഇറ്റ്സാക്ക് ഇന്ന് നടന്ന ആക്രമണത്തിൽ ആദ്യം കൊല്ലപ്പെട്ടിരുന്നു. അതിന് പിന്നാലെ ഏഴ് സൈനികർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. തെക്കൻ ലെബനനിൽ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലണ് സൈനികർ കൊല്ലപ്പെട്ടത്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Also Read: ‘ഇറാൻ ആക്രമണത്തിൽ ജീവനും കൊണ്ടോടുന്ന നെതന്യാഹുവിൻ്റെ വീഡിയോ’; യഥാർത്ഥത്തിൽ സംഭവിച്ചത്…

തെക്കൻ ലെബനനിൽ അധിനിവേശ സൈന്യവുമായി ശക്തമായ ഏറ്റുമുട്ടൽ തുടരുകയാണെന്ന് ഹിസ്ബുള്ളയും പ്രതികരിച്ചു. വടക്കുകിഴക്കൻ അതിർത്തി ഗ്രാമമായ അഡെയ്‌സെയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഇസ്രയേൽ സൈനികർ പ്രത്യാക്രമണം കാരണം പിൻവാങ്ങാൻ നിർബന്ധിതരായെന്നും ഹിസ്ബുള്ള അവകാശപ്പെട്ടു.

Also Read: ഇറാനെ നേരിടാന്‍ എബ്രഹാം ലിങ്കൺ പുറപ്പെട്ടു; യുദ്ധം നിർത്തിയത് അമേരിക്കയുടെയും ഇസ്രയേലിൻ്റെയും താക്കീത് ഭയന്നോ?

ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള സെക്രട്ടറി ജനറൽ ഹസൻ നസ്റല്ലയെ വധിച്ചതിന് ശേഷം ഇരുവിഭാഗങ്ങളും കടുത്ത ആക്രമണമാണ് നടന്നുന്നത്. സംഘടന ആസ്ഥാനത്ത് ഉന്നതതല സമിതി യോഗം ചേരുന്നതിനിടയിലാണ് നസ്റല്ലയും പത്തോളം മുതിർന്ന കമാൻഡർ മാരും കൊല്ലപ്പെടുന്നത്. ഇതിനു ശേഷമാണ് ഇസ്രയേൽ കരയുദ്ധം ആരംഭിച്ചത്.

Also Read: ഇറാൻ ഇൻ്റലിജൻസ് മേധാവി മൊസാദ് എജൻ്റ്; കള്ളൻമാർ കപ്പലിൽ തന്നെയെന്ന് വെളിപ്പെടുത്തി മുൻ പ്രസിഡൻ്റ്

കഴിഞ്ഞ ദിവസം ഹിസ്ബുള്ള തലവൻ്റെ വധത്തിന് മറുപടിയായി പ്രധാന പിന്തുണക്കാരായ ഇറാൻ ഇസ്രയേലിനെ ആക്രമിച്ചിരുന്നു. ടെല്‍ അവീവിലും ജെറുസലേമിലും ശക്തമായ വ്യോമാക്രമണമാണ് ഇന്നലെ രാത്രി ഇറാൻ നടത്തിയത്. ഇറാന് വലിയ തെറ്റ് സംഭവിച്ചുവെന്നും തിരിച്ചടിയുണ്ടാകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചിന്‍ നെതന്യാഹു പ്രതികരിച്ചിരുന്നു.

Also Read: ഇറാൻ ചാരൻ ആ വിവരം കൈമാറി; ഹിസ്ബുള്ള തലവനെ ഇസ്രയേൽ വധിച്ചതിങ്ങനെ

അമേരിക്കയും നേരിട്ട് ഇടപെടുമെന്ന താക്കീത് നൽകിയതോടെ ഇറാൻ തൽക്കാലം വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനിയൊരു പ്രകോപനം ഉണ്ടാകുന്നതുവരെ തിരിച്ചടിയുണ്ടാകില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി സയ്യീദ് അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി. ഇസ്രയേല്‍ അക്രമണം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കും എന്നാണ് ഇപ്പോള്‍ ഇറാന്‍റെ നിലപാട്. എന്നാൽ ശക്തമായ തിരിച്ചടിക്ക് ഇസ്രയേൽ തയ്യാറെടുക്കുകയാണെന്നാണ് വിവരം.

Also Read: ഹിസ്ബുള്ളയുടെ നേതൃനിരയൊന്നാകെ ഇസ്രയേൽ തുടച്ചുനീക്കി; 10 ലധികം കമാൻഡർമാരെ കൊന്നൊടുക്കി

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top