വിശുദ്ധനാട് സന്ദര്‍ശനം: 45 മലയാളി തീര്‍ത്ഥാടകരുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍

ബെത്ലഹേം: കൊച്ചിയില്‍ നിന്ന് ബെത്ലഹേമില്‍ തീര്‍ത്ഥാടനത്തിനു പോയ 45 അംഗങ്ങള്‍ പാലസ്തീനില്‍ കുടുങ്ങി. ഈജിപ്ത്തില്‍ യാത്ര ചെയ്യുന്നതിനിടെ യുദ്ധം ആരംഭിച്ചതോടെയാണ് ഇവര്‍ കുടുങ്ങിയത്. നിലവില്‍ ബെത്ലഹേമിനു സമീപത്തെ ഹോട്ടലിലാണിവര്‍ താമസിക്കുന്നത്. എല്ലവരും സുരക്ഷിതരാണ്‌.

നിലവിലെ വിവരമനുസരിച്ച് ഇവര്‍ക്ക് അതിര്‍ത്തി കടക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ എന്നു പോകാനാകുമെന്ന കാര്യത്തില്‍ തീര്‍പ്പായിട്ടില്ല. മുഖ്യമന്ത്രിയേയും അംബാസിഡറേയും കോണ്‍സുലേറ്റിലും വിവരം അറിയിച്ചിരുന്നു.

പത്തു ദിവസത്തെ തീര്‍ത്ഥാടന യാത്രയ്ക്കായി ഒക്ടോബര്‍ 3നാണ് ഇവര്‍ കേരളത്തില്‍ നിന്ന് പുറപ്പെട്ടത്. ജോര്‍ദാനിലെ അമ്മാനില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം അല്‍ അഖ്സ പള്ളി സന്ദര്‍ശിച്ച് അവിടെ നിന്ന് താബ വഴി ഈജിപ്തിലേക്ക് പോകാനായിരുന്നു തീരുമാനം. ബസ്സില്‍ യാത്രയാരംഭിച്ച് എഴുപതുകിലോമീറ്ററോളം പിന്നിട്ടശേഷമാണ് ഹമാസ് ഇസ്രയേലിനെ ആക്രമിക്കുന്നത്. ഇതേത്തുടര്‍ന്ന് എല്ലാ വഴികളും അടച്ചപ്പോഴാണ് ഇവരെ തിരിച്ചയച്ചത്. ജോര്‍ദാന്‍, ഇസ്രയേല്‍, പലസ്തീന്‍, ഈജിപ്ത് തുടങ്ങിയ തീര്‍ത്ഥാടന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് ഇവര്‍ കൊച്ചിയില്‍ നിന്ന് പുറപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top