ഇന്ത്യ – ഇസ്രയേൽ ബന്ധത്തിൻ്റെ ചാമ്പ്യൻ; രത്തൻ ടാറ്റയുടെ വിയോഗത്തിൽ മോദിക്ക് നെതന്യാഹുവിൻ്റെ കത്ത്

വ്യവസായിയും ആഗോള പ്രമുഖനുമായ രത്തൻ ടാറ്റയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇസ്രയേലിൽ താനടക്കം നിരവധി ആളുകളെ ടാറ്റയുടെ മരണം വേദനപ്പെടുത്തിയെന്ന് നെതന്യാഹു കുറിച്ചു. ഇന്ത്യ-ഇസ്രായേൽ ബന്ധം സ്ഥാപിക്കുന്നതിൽ ടാറ്റയുടെ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു.


“ഇന്ത്യയുടെ അഭിമാന പുത്രനും നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിൻ്റെ ചാമ്പ്യനുമായ രത്തൻ നേവൽ ടാറ്റയുടെ വിയോഗത്തിൽ ഞാനും ഇസ്രായേലിലെ നിരവധി ആളുകളും ദുഖിക്കുന്നു”- നെതന്യാഹു പ്രധാനമന്ത്രിക്ക് മോദിക്ക് എഴുതി. രത്തൻ്റെ കുടുംബത്തെ അനുശോചനം അറിയിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.


മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു രാജ്യത്തെ പ്രമുഖ വ്യവസായി ആയിരുന്ന രത്തൻ ടാറ്റ അന്തരിച്ചത്. തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു അദ്ദേഹം. ടാറ്റ ഗ്രൂപ്പിനെ ഇന്നുകാണുന്ന ആഗോള കമ്പനിയാക്കി പടുത്തുയർത്തിയത് രത്തൻ ടാറ്റയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top