‘ഇസ്രയേൽ വിജയത്തിലേക്ക്’; ആര്‍ക്കും തടയാനാവില്ലെന്ന് നെതന്യാഹു

തൻ്റെ വീടിനു നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് ശേഷം പ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെതിരായ യുദ്ധത്തിൽ വിജയിക്കുമെന്നും ഒന്നിനും ഇസ്രയേലിനെ പിന്തിരിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിഡിയോ സന്ദേശത്തിലൂടെയായിരുന്നു നെതന്യാഹുവിൻ്റെ പ്രതികരണം

ഇറാന്റെ നിഴൽസംഘങ്ങളുമായി യുദ്ധം തുടരും. രണ്ടു ദിവസം മുൻപ് തീവ്രവാദികളുടെ ബുദ്ധികേന്ദ്രമായ ഉന്നത നേതാവ് യഹ്യ സിൻവറിനെ ഇല്ലാതാക്കി. ഞങ്ങൾ ഈ യുദ്ധം ജയിക്കാൻ പോകുകയാണ്”- നെതന്യാഹു പറഞ്ഞു. സൈനികരെ കുറിച്ചും ഇസ്രയേൽ പൗരമാരെ കുറിച്ചും താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു.

വടക്കന്‍ ഇസ്രയേലിലെ സിസേറിയയിലുള്ള നെതന്യാഹുവിന്റെ സ്വകാര്യ വസതി ലക്ഷ്യമിട്ട് ലെബനനിൽനിന്ന് ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. എന്നാൽ ഇതിൻ്റെ ഉത്തരവാദിത്വം ഇതുവരെ ഇറാൻ പിന്തുണയുള്ള ലെബനീസ് തീവ്രവാദ സംഘടനയായ ഹിസ്ബുള്ള ഏറ്റെടുത്തിട്ടില്ല. രണ്ടു ഡ്രോണുകളെ ഇസ്രയേൽ സൈന്യംവെടിവച്ചിട്ടു. ഒരെണ്ണം സമീപത്തെ കെട്ടിടത്തിലിടിച്ച് തകർന്നു.

ഈ സമയം നെതന്യാഹുവും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. ആക്രമണത്തിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സീസേറിയ പട്ടണത്തിനു നേരെയും ആക്രമണമുണ്ടായതായി സൈന്യവും സ്ഥിരീകരിച്ചു. ലെബനനിൽനിന്ന് മൂന്ന് മിസൈലുകൾ സീസേറിയ ലക്ഷ്യമിട്ട് എത്തിയതായാണ് റിപ്പോർട്ട്.


ഹമാസ് തലവൻ യഹിയ സിൻവാറെ വധിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിൻ്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ഗാസയിൽ കഴിഞ്ഞദിവസങ്ങളിൽ നടന്ന ആക്രമണങ്ങൾക്ക് ഇടയിലാണ് സിൻവാർ കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു സിൻവാർ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top