സിറിയയിലേത് ഇസ്രയേൽ- അമേരിക്കൻ പ്രതികാരം; പണി കിട്ടിയത് റഷ്യക്കും ഇറാനും; ഇത് മൂന്നാം ലോകയുദ്ധത്തിൻ്റെ മുന്നറിയിപ്പ്

സിറിയയുടെ നിയന്ത്രണം തുർക്കി പിന്തുണയുള്ള ഹയാത്ത് തഹ്‌രീർ അൽ ഷാം (എച്ച്‌ടിഎസ്) നേതൃത്വത്തിലുള്ള വിമത സൈന്യം പിടിച്ചെടുത്തിരിക്കുകയാണ്. പ്രസിഡൻ്റ് ബാഷർ അൽ അസാദ് രാജ്യം വിട്ടതായിട്ടാണ് റിപ്പോർട്ടുകൾ. ഇതോടെ അധികാരം കൈവിട്ടുപോകാതിരിക്കാൻ ബഷാർ അൽ അസാദ് 14 വർഷമായി നടത്തിവന്ന ശ്രമങ്ങൾ വിഫലമായിരിക്കുകയാണ്. പ്രധാനമന്ത്രി മുഹമ്മദ് അൽ ജലാലിയിൽ നിന്നും അധികാരമേറ്റെടുത്ത വിമതർ, സിറിയ സ്വതന്ത്രമായി എന്ന പ്രഖ്യാപനവും നടത്തി. എന്നാൽ സിറിയയിൽ നടന്ന ആഭ്യന്തര കലാപത്തെ ആശങ്കയോടെയാണ് മറ്റ് ലോക രാജ്യങ്ങൾ നോക്കിക്കാണുന്നത്. ഒരു മൂന്നാം ലോകയുദ്ധത്തിൻ്റെ മുന്നൊരുക്കം എന്നാണ് പുതിയ സംഭവവികാസങ്ങളെ രാഷ്ട്രീയ നീരീക്ഷകർ വിലയിരുത്തുന്നത്.

ലെബനനിൽ നിന്നുള്ള ഇസ്രയേലിൻ്റെ പിൻമാറ്റത്തിന് ശേഷമാണ് സിറിയയിൽ ആഭ്യന്തര യുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്. ഒന്നുകൂടി വിശദീകരിച്ച് പറഞ്ഞാൽ 2019ന് ശേഷം ആദ്യമായിട്ടാണ് സിറിയ ആഭ്യന്തര യുദ്ധത്തിലേക്ക് വഴുതി വീണിരിക്കുന്നത്. ബഷാർ അൽ അസാദിന് എല്ലാവിധ പിന്തുണയും നൽകിയ റഷ്യ, ഇറാൻ എന്നിവർക്ക് അമേരിക്കയും ഇസ്രയേലും ചേർന്ന് നൽകിയിരിക്കുന്ന താക്കീതാണ് ഒരാഴ്ച മുമ്പ് ശക്തമായ സിറിയൻ ആഭ്യന്തര യുദ്ധമെന്നാണ് പ്രധാന വിലയിരുത്തലുകൾ.

വലിയ നഗരങ്ങളിൽ ഒന്നായ അലെപ്പോയുടെ നിയന്ത്രണം പിടിച്ചെടുത്തപ്പോൾ വിമതരുടെ കേന്ദ്രങ്ങളിൽ റഷ്യൻ -സിറിയൻ സൈന്യങ്ങൾ സംയുക്തമായി വ്യോമാക്രമണം നടത്തിയിരുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് തലസ്ഥാന നഗരമായ ഡമാസ്കസിൻ്റെ നിയന്ത്രണം വിമതർ ഏറ്റെടുത്തത്. യുക്രെയ്നെതിരായ യുദ്ധത്തില്‍ വലിയ മുന്നേറ്റം നടത്തിയ റഷ്യയെ തളർത്തുക എന്നത് ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും മറ്റ് പാശ്ചാത്യ ശക്തികളും ആസൂത്രണം ചെയ്തതാണ് നീണ്ട ഒരിടവേളക്ക് ശേഷം പൊട്ടിപ്പുറപ്പെട്ട സിറിയൻ ആഭ്യന്തര യുദ്ധമെന്ന റിപ്പോർട്ടുകളും ശക്തമാണ്.

Also Read: സിറിയയിൽ ബഷാർ അൽ അസാദ് സർക്കാർ ഉടൻ വീഴും!! വിമതസൈന്യം ഡമാസ്കസിന് തൊട്ടരികെ

സിറിയയില്‍ റഷ്യയ്ക്ക് നിരവധി സൈനികത്താവളങ്ങളും അവിടെയെല്ലാമായി 70,000ഓളം വരുന്ന സൈനികരുണ്ട്. ഇങ്ങനെ റഷ്യയുടെ ശക്തമായ പിന്തുണയുള്ള സിറിയൻ സൈന്യത്തെയാണ് വിമതർ മുട്ടുകുത്തിച്ചിരിക്കുന്നത്. അമേരിക്ക, ഇസ്രയേൽ, തുര്‍ക്കി, ചില ഗള്‍ഫ് – യൂറോപ്യന്‍ രാജ്യങ്ങളുടെയും പിന്തുണയുള്ള സായുധസംഘങ്ങളായിരുന്നു വിമത സേനയുടെ കരുത്ത്. ഇവരില്‍ പ്രധാനിയായ ഹയാത്ത് തഹ്‌രീർ അല്‍ ഷാം എന്ന സംഘടനയാണ് വിമത സേനയെ നയിക്കുന്നത്.

മുമ്പ് അല്‍ ഖ്വയ്ദയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന അല്‍ നുസ്ര സഖ്യം പരിണമിച്ചതാണ് ഈ സൈന്യം. എച്ച്ടിഎസ് പിന്നീട് അല്‍ ഖ്വയ്ദയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ഭീകരവാദികളായ ഐസിസിനെ ചെറുക്കാനെന്ന പേരില്‍ വടക്കന്‍ സിറിയയില്‍ അമേരിക്കയ്ക്കും സൈനിക താവളങ്ങളും പതിനായിരക്കണക്കിന് സൈനികരുമുണ്ട്. സിറിയയിൽ വച്ച് ഹിസ്ബുള്ള നേതാവിനെ വധിച്ച് ഇസ്രയേലും യുദ്ധ ചിത്രത്തിലേക്ക് എത്തിയിട്ടുണ്ട്.

2011 ൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തിൽ ബാഷർ അൽ അസാദ് സർക്കാർ നിലം പതിക്കുമെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നെങ്കിലും അങ്ങനെ സംഭവിച്ചില്ല.
ഇറാന്റെയും ഹിസ്ബുള്ളയുടെയും പിന്തുണയോടെ 2015 വരെ അസാദ് പൊരുതി നിന്നു. ഏത് നിമിഷവും വിമതർ സിറിയ പിടിക്കും എന്ന ഘട്ടത്തിലായിരുന്നു റഷ്യൻ രംഗ പ്രവേശം. റഷ്യൻ പോർവിമാനങ്ങൾ വിമത കേന്ദ്രങ്ങൾക്ക് മുകളിലൂടെ വട്ടമിട്ട് പറന്ന് ആക്രമണങ്ങൾ നടത്തി.

Also Read: കലാപത്തില്‍ കൊല്ലപ്പെട്ടത് അഞ്ച് ലക്ഷത്തോളം പേര്‍; പ്രസിഡന്റും പലായനം ചെയ്തു; അനിശ്ചിതത്വത്തില്‍ സിറിയ

വിമതരെ അടിച്ചമർത്തി അധികാരം നിലനിർത്താൻ അസാദിനെ സഹായിച്ചത് റഷ്യയായിരുന്നു. തുടർന്ന് 2019ൽ ഇരുകൂട്ടരും വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടു. അവരവരുടെ മേഖലകളില്‍ നിയന്ത്രണവുമായി സര്‍ക്കാരും വിമതരും അധികാരം പങ്കിട്ടു. രാജ്യത്തിന്റെ വടക്കൻ സിറിയയിലെ ഇഡ്‌ലിബ് കേന്ദ്രമായിട്ടായിരുന്നു വിമതരുടെ പ്രവർത്തനം. എല്ലാം സമാധാനമായി തുടരുന്നതിന് ഇടയിലാണ് ഒരാഴ്ച മുമ്പ് വീണ്ടും യുദ്ധമുഖത്തേക്ക് സിറിയ വീണ്ടും എടുത്തെറിയപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top