ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; കര ആക്രമണവും ശക്തം; 39 മരണം
ഹമാസ് മേധാവി യഹ്യ സിന്‍വറിനെ വധിച്ചതിന് ശേഷവും ഇസ്രയേല്‍ ആക്രമണം തുടരുന്നു. ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 33 പേർ മരിച്ചു. മരിച്ചവരിൽ 21 പേർ സ്ത്രീകളാണ്. 85 പേർക്ക് പരുക്കേറ്റു.
വടക്കൻ ഗാസയിലുള്ള ജബാലിയയിലാണ് ഇസ്രയേലിന്റെ വ്യോമാക്രമണം. വ്യോമാക്രമണത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഗാസയുടെ വടക്കൻ ഭാഗത്ത് ഇസ്രയേൽ സൈന്യം കര ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ടാങ്കുകൾ ജബാലിയയില്‍ എത്തിയിട്ടുണ്ട്.
ഇസ്രയേൽ സൈന്യം ദിവസേന ഡസൻ കണക്കിന് കെട്ടിടങ്ങള്‍ ആണ് നശിപ്പിക്കുന്നത്. കെട്ടിടങ്ങളില്‍ ബോംബ് സ്ഥാപിച്ച ശേഷം റിമോട്ട് ആയി സ്ഫോടനം നടത്തുകയാണ് ചെയ്യുന്നത്. ഗാസയിലെ എട്ട് അഭയാർത്ഥി ക്യാമ്പുകളിൽ ഏറ്റവും വലുതാണ് ജബാലിയ. തുടര്‍ച്ചയായി ഈ ക്യാമ്പ് ഇസ്രയേല്‍ ആക്രമിക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here