റോമി, എമിലി, ഡോറൺ; ഹമാസ് വിട്ടയച്ചത് 471 ദിവസത്തിന് ശേഷം; ഇസ്രയേലി വനിതകള്‍ കുടുങ്ങിയത് ഇങ്ങനെ…
ഹമാസ് ആക്രമണം നടന്ന് 471 ദിവസങ്ങൾക്ക് ശേഷമാണ് റോമി, എമിലി, ഡോറൺ എന്നീ മൂന്ന് ഇസ്രയേലി വനിതകള്‍ മോചിതരാകുന്നത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നശേഷമാണ് ഇവരെ ഹമാസ് ഇസ്രയേലിന് തിരികെ നല്‍കിയത്. പക്ഷെ അപ്പോഴേക്കും ഈ വനിതകള്‍ ഹമാസ് തടങ്കലില്‍ മാസങ്ങള്‍ ഏറെ പിന്നിട്ടിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റെഡ് ക്രോസ് റിപ്പോർട്ട്.
ഹമാസിന്റെ ഇസ്രയേല്‍ ആക്രമണം നടന്ന ശേഷം 2023 ഒക്ടോബർ 7നാണ് 28കാരിയായ ബ്രിട്ടീഷ്-ഇസ്രായേൽ പൗരത്വമുള്ള എമിലി പിടിയിലാകുന്നത്. കിബ്ബട്ട്സ് ക്ഫാർ ആസയിൽ നിന്നാണ് ഇവരെ ഹമാസ് ബന്ദിയാക്കിയത്. കൈയിൽ വെടിവെച്ചാണ് വീഴ്ത്തിയത്. അതിനുശേഷമാണ് ഗാസയിലേക്ക് കൊണ്ടുപോയത്.
ആക്രമണത്തിനിടെ എമിലിയുടെ നായയും കൊല്ലപ്പെട്ടു. ആക്രമണസമയത്ത് എമിലിയുടെ മാതാവ് മാൻഡി ദമാരി കിബ്ബട്ട്സിലെ വീട്ടിലുണ്ടായിരുന്നു. സുരക്ഷിതമായി ഒളിച്ചിരുന്നതിനാൽ അവര്‍ ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 2024 മാർച്ച് വരെ എമിലി ജീവിച്ചിരിപ്പുണ്ടെന്ന് കുടുംബത്തിന് സ്ഥിരീകരണം ലഭിച്ചിരുന്നില്ല.
2023 ഒക്‌ടോബർ ഏഴിനാണ് വെറ്ററിനറി നഴ്‌സായ ഡോറോൺ സ്റ്റെയിൻബ്രെച്ചറിയും ഹമാസ് പിടിയിലാകുന്നത്. ഗാസയുടെ വടക്കുപടിഞ്ഞാറൻ അതിർത്തിക്കടുത്തുള്ള കിബ്ബട്ട്‌സ് ക്ഫാർ ആസയിലെ അവളുടെ അപ്പാർട്ട്‌മെൻ്റിൽ നിന്നാണ് 31 കാരിയെ തട്ടിക്കൊണ്ടുപോയത്. ഹമാസ് എത്തിയപ്പോള്‍ താൻ കട്ടിലിനടിയിൽ ഒളിച്ചിരിക്കുകയാണെന്ന് പറഞ്ഞ് ഡോറൺ അവളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചിരുന്നു. തട്ടിക്കൊണ്ടുപോയതിന് ശേഷം ഏകദേശം നാല് മാസത്തോളം ഡോറോണിൻ്റെ കുടുംബത്തിന് അവൾ എവിടെയാണെന്ന് ഒരു വിവരവുമുണ്ടായിരുന്നില്ല.
ഹമാസ് ആക്രമണം നടന്ന 2023 ഒക്‌ടോബർ ഏഴിന് തന്നെയാണ് നെഗേവ് മരുഭൂമിയിലെ നോവ സംഗീതോത്സവത്തിനിടയില്‍ റോമി ഗോനെൻ ഹമാസ് പിടിയിലാകുന്നത്. 360ലധികം ആളുകൾ കൊല്ലപ്പെട്ട ആക്രമണമാണ് ഹമാസ് ഇവിടെ നടത്തിയത്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് റോമിയെ ഹമാസ് പതിയിരുന്ന് ആക്രമിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here