എണ്ണവില കുതിച്ചുയരുന്നു; അഞ്ച് മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ വർധനവ്

ന്യൂഡൽഹി: ഇസ്രയേൽ – ഹമാസ് യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. എണ്ണവില ബാരലിന് 90 ഡോളറിലേക്ക് അടുക്കുകയാണ്. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡി​ന്റെ വില 5.7 ശതമാനം ഉയർന്ന് 90.89 ഡോളറിലെത്തി.

വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വില 5.9 ശതമാനം ഉയർന്ന് 87.69ലെത്തി. അഞ്ച് മാസത്തിന് ശേഷമാണ് ഒരു ദിവസം എണ്ണവില ഇത്രയും ഉയരുന്നത്. ഹമാസുമായി കനത്ത പോരാട്ടം നടത്തുന്ന വടക്കൻ ഗാസയിൽ നിന്നും 11 ലക്ഷം ആളുകളോട് മാറി താമസിക്കാൻ ഇസ്രയേൽ നിർദേശം നൽകിയിരുന്നു. ഇത് കാരണം സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്ക പടർന്നിട്ടുണ്ട്. ഇതാണ് എണ്ണവിലയേയും സ്വാധീനിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ഇസ്രയേൽ-ഹമാസ് യുദ്ധം എണ്ണവിപണിയിൽ ഉടൻ സ്വാധീനം ചെലുത്തില്ലെന്നാണ് അന്താരാഷ്ട്ര ഊർജ ഏജൻസി വ്യക്തമാക്കുന്നത്. എന്നാൽ യുദ്ധം തുടരുന്നത് കൊണ്ടുള്ള ആശങ്ക എണ്ണ വിപണിക്കുണ്ടെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി മുന്നറിയിപ്പ് നൽകി. യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഇറാൻ എണ്ണക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയാൽ അത് സ്ഥിതി ഗുരുതരമാക്കുമെന്നും ഏജൻസി പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top