ഇസ്രയേല്‍ ശതകോടീശ്വരന്‍റെ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു; നടപടി സമുദ്രാതിര്‍ത്തി ലംഘനത്തിന്‍റെ പേരിലെന്ന് വിശദീകരണം; കപ്പലില്‍ രണ്ട് മലയാളി ജീവനക്കാര്‍

ദുബായ്: ഇസ്രയേല്‍ ബന്ധമുള്ള കപ്പല്‍ ഹോര്‍മുസ് കടലിനിടുക്കിന് സമീപം ഇറാന്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. കപ്പല്‍ ഇറാന്‍ തീരത്തേക്ക് മാറ്റിയിട്ടുണ്ട്. സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് ഇറാന്റെ വിശദീകരണം. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുമ്പോഴാണ് ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തത്. കപ്പലിലെ ജീവനക്കാരില്‍ രണ്ടുപേര്‍ മലയാളികളാണ്. ഇവര്‍ കോഴിക്കോട്, പാലക്കാട് സ്വദേശികളാണ് എന്നാണ് സൂചന.

കപ്പല്‍ ഇറാന്‍ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോ അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ടു. ഇറാന്‍ കമാന്‍ഡോകള്‍ ഹെലികോപ്റ്റര്‍ വഴി കപ്പലിലേക്ക് ഇറങ്ങുന്ന ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്.

പോര്‍ച്ചുഗീസ് പതാകയുള്ള എംസിഎസ് എരീസ് എന്നുള്ള കപ്പലാണ് ഇറാന്റെ നിയന്ത്രണത്തിലായത്. ഇസ്രയേലി ശതകോടീശ്വരനായ ഇയാല്‍ ഓഫറിന്റെ സോഡിയാക് ഗ്രൂപ്പിന്റെ ഭാഗമായുള്ള കപ്പലാണിത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതാണ് സോഡിയാക് ഗ്രൂപ്പ്.

പശ്ചിമേഷ്യന്‍ മേഖലയിൽ അക്രമം വർധിപ്പിച്ചാൽ അതിന്‍റെ അനന്തരഫലങ്ങൾ ഇറാൻ അനുഭവിക്കേണ്ടി വരുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top