ഇന്ത്യയുടെ അഭിമാന ദൗത്യം ഏഴിന് നടക്കില്ല ; സ്പെയ്‌സ് ഡോക്കിങ്ങിന് എന്തു സംഭവിച്ചെന്ന് വ്യക്തമാക്കി ഐഎസ്ആർഒ

ഇന്ത്യയുടെ അഭിമാന ദൗത്യം വൈകുമെന്ന് ഐഎസ്ആർഒ. സ്പെയ്സ് ഡോക്കിങ് ദൗത്യമാണ് വീണ്ടും നീളുമെന്ന് അറിയിച്ചിരിക്കുന്നത്. പിഎസ്എൽവി – സി60 (PSLV – C 60) റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് സംയോജിപ്പിക്കുന്നതായിരുന്നു ദൗത്യം. ഈ മാസം ഏഴിന് നടക്കാനിരുന്ന ദൗത്യമാണ് ഒമ്പതിലേക്ക് മാറ്റിവെച്ചത്. സാങ്കേതിക കാരണങ്ങളെ തുടർന്നാണ് സ്പെയ്സ് ഡോക്കിങ് മാറ്റിവെച്ചതെന്നും സാറ്റലൈറ്റുകൾ സുരക്ഷിതമാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

ഡോക്കിങ്, അണ്‍ഡോക്കിങ് ദൗത്യങ്ങൾ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമെന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തമാകും . അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇതിന് മുമ്പ് ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യ വിജയകരമായി നടത്തിയിട്ടുള്ളത്. പരീക്ഷണം വിജയിച്ചാൽ ചാന്ദ്രയാനിന്റെ അടുത്തഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഗഗന്‍യാനിനും സ്പെയ്‌സ് ഡോക്കിങ് വളരെയധികം ഗുണം ചെയ്യും.

ദൗത്യത്തിൻ്റെ ഭാഗമായി കഴിഞ്ഞ മാസം 30നാണ് സ്പേഡെക്സ് വിക്ഷേപിച്ചത്. ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളെയായ് സംയോജിപ്പിക്കുന്നത്. ഇവ തമ്മിലുള്ള അകലം ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവന്ന് രണ്ട് ഉപഗ്രഹങ്ങളും തമ്മിൽസംയോജിപ്പിക്കുന്നതാണ് ഡോക്കിങ്. ഒരൊറ്റ പേടകം പോലെ പ്രവര്‍ത്തിച്ച ശേഷം ഉപഗ്രഹങ്ങളെ വേര്‍പ്പെടുത്തുന്നതാണ് അൺഡോക്കിങ്. ഇതിനുശേഷം രണ്ട് വര്‍ഷത്തോളം ഇവ വ്യത്യസ്ത ഉപഗ്രഹങ്ങളായി പ്രവര്‍ത്തിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top