ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഐ എസ് ആർ ഒ

ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രങ്ങൾ ഐ എസ് ആർ ഒ പുറത്തുവിട്ടു. ആഗസ്റ്റ് 23ന് വൈകിട്ട് 6 .04 ന് ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങാൻ ഇരിക്കെയാണ് ചന്ദ്രയാൻ 3 പുതിയ ചിത്രങ്ങൾ അയച്ചത്.

ഗർത്തങ്ങളോ പാറകളോ ഇല്ലാതെ സുരക്ഷിതമായി ഇറങ്ങാൻ പറ്റിയ സ്ഥലം കണ്ടെത്താൻ പേടകത്തിൽ ഘടിപ്പിച്ചിരിക്കുന്ന ലാൻഡർ ഹസാഡ് ഡിറ്റക്ഷൻ ആൻഡ് അവോയ്ഡൻസ് ക്യാമറ (LHDAC )യാണ് ചിത്രങ്ങൾ പകർത്തിയത്.

അധികമാരും സ്പർശിക്കാത്ത ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലാണ് ചന്ദ്രയാൻ 3 ന്റെ ലാൻഡർ മൊഡ്യൂൾ ഇറങ്ങുന്നത്. ഞായറാഴ്ച പുലർച്ചയോടെ ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിൽ പേടകത്തെ എത്തിച്ചിരുന്നു. നിലവിൽ 25 കിലോമീറ്ററാണ് ചന്ദ്രനും പേടകവുമായുള്ള ഏറ്റവും കുറഞ്ഞ ദൂരം.

1.68 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പേടകത്തിന്റെ വേഗം കുറച്ചതിന് ശേഷമായിരിക്കും സോഫ്റ്റ് ലാൻഡിംഗ് നടത്തുക. 4.2 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ വീതിയുമുള്ള സ്ഥലമാണ് ലാൻഡിംഗിനായി നിശ്ചയിച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here