കലിയുഗം എത്തിയിരിക്കുന്നു എന്ന് അലഹബാദ് ഹൈക്കോടതി; വിചിത്ര പരാമർശം വൃദ്ധ ദമ്പതിമാരുടെ തമ്മിലടിയിൽ വാദം കേൾക്കുമ്പോൾ

ജീവനാംശം സംബന്ധിച്ച് ഉത്തർപ്രദേശിലെ വൃദ്ധദമ്പതിമാരുടെ ഹർജി പരിഗണിക്കവേ അലഹബാദ് ഹൈക്കോടതി നടത്തിയ പരാമർശം ചർച്ചയാകുന്നു. ‘കലിയുഗം എത്തിയിരിക്കുന്നു’ എന്നാണ് 75നും 80നും ഇടയില്‍ പ്രായമുള്ള വൃദ്ധ ദമ്പതികളുടെ ജീവനാംശ കേസ് പരിഗണിക്കവേ നടത്തിയ പരാമർശം.
ദമ്പതിമാരുടെ നിയമപോരാട്ടം ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് സൗരഭ് ശ്യാം ഷംശേരി അവർക്ക് ഉപദേശം നൽകാനും ശ്രമിച്ചു. അടുത്ത ഹിയറിംഗിന് മുമ്പായി ഇരുവരും ജീവനാംശം നൽകുന്നതുമായി സംബന്ധിച്ച് ഒരു തീരുമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷയെന്നും കോടതി വ്യക്തമാക്കി.
അലിഗഡിൽനിന്നുള്ള മുനേഷ് കുമാർ ഗുപ്തയാണ് കുടുംബ കോടതിയിൽനിന്നും ഭാര്യയ്ക്ക് കിട്ടിയ അനുകൂല വിധിക്കെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. റിട്ടയേർഡ് ഹെൽത്ത് സൂപ്പർവൈസറായ മുനേഷിന്റെ പ്രതിമാസ പെൻഷൻ തുകയായി 35,000 ത്തിൽനിന്നും 15,000 രൂപ ജീവനാംശം ആവശ്യപ്പെട്ടാണ് ഭാര്യ കുടുംബ കോടതിയെ സമീപിച്ചത്. 5000 രൂപ ജീവനാംശം നൽകാനാണ് ഗുപ്തയോട് കോടതി ആവശ്യപ്പെട്ടത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here