7,000mAh ബാറ്ററി, 8,099 രൂപ വില; പുതിയ ഐടെൽ പി40+ സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

ഇന്ത്യൻ വിപണിയിൽ പുതിയ ബജറ്റ് സ്മാർട്ട്ഫോൺ അവതരിപ്പിച്ച് ഐടെൽ കമ്പനി. ഐടെൽ പി40+ (Itel P40+) എന്ന ഡിവൈസാണ് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. ഈ പുതിയ ഹാൻഡ്‌സെറ്റിൽ ഹോൾ പഞ്ച് കട്ട്‌ഔട്ടുള്ള എൽസിഡി ഡിസ്‌പ്ലേയും 13 മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റുമുണ്ട്. യൂണിസോക്ക് ടി606 എസ്ഒസിയിൽ പ്രവർത്തിക്കുന്ന ഫോൺ 4 ജിബി റാമുമായി വരുന്നു.

ഈ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത 7,000mAh ബാറ്ററിയാണ്. 18 ദിവസം വരെ സ്റ്റാൻഡ്‌ബൈ ടൈമും 72 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്കും പരമാവധി 41 മണിക്കൂർ വരെ ടോക്ക് ടൈമും ഒറ്റ ചാർജിൽ നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. വലിയ ബാറ്ററിയുള്ള ഫോൺ വേണ്ടവർക്ക് വെറും 8,099 രൂപയ്ക്ക് സ്വന്തമാക്കാവുന്ന സ്മാർട്ട്ഫോണാണ് ഐടെൽ പി40+.

4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരു വേരിയന്റ് മാത്രമാണ് ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഫോഴ്സ് ബ്ലാക്ക്, ഐസ് സിയാൻ കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. കൂടാതെ 90Hz റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് HD+ (720 x 1,640 പിക്സൽസ്) ഐപിഎസ് ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെയിൽ സെൽഫി ക്യാമറ സ്ഥാപിക്കാനായി ഒരു ഹോൾ പഞ്ച് കട്ട്ഔട്ടും നൽകിയിട്ടുണ്ട്. 4 ജിബി വരെ റാമുമായി ജോടിയാക്കിയ ഒക്ടാ-കോർ യൂണിസോക്ക് ടി606 എസ്ഒസിയാണ് ഫോണിന് കരുത്ത് നൽകുന്നത്. മെച്ചപ്പെട്ട പെർഫോമൻസിനായി ഈ ഡിവൈസിലെ ഉപയോഗിക്കാത്ത സ്റ്റോറേജിനെ ഓൺബോർഡ് മെമ്മറി എക്സ്പാൻഷനിലൂടെ റാമാക്കി മാറ്റുന്ന മെമ്മറി ഫ്യൂഷൻ സാങ്കേതികവിദ്യയും ഫോണിലുണ്ട്. റാം ഇത്തരത്തിൽ 8 ജിബി വരെ എക്സ്പാൻഡ് ചെയ്യാം.

രണ്ട് ബാക്ക് ക്യാമറകളുമായാണ് ഐടെൽ പി40+ സ്മാർട്ട്ഫോൺ എത്തുന്നത്. റിയർ ഫ്ലാഷോടു കൂടിയ എഐ സപ്പോർട്ടുള്ള 13 മെഗാപിക്സൽ ഡ്യുവൽ പിൻ ക്യാമറ സെറ്റപ്പാണുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിൽ 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. 128 ജിബി ഓൺബോർഡ് സ്റ്റോറേജുമായിട്ടാണ് ഐടെൽ പി40+ വരുന്നത്. ഈ ഡിവൈസ് ആൻഡ്രോയിഡ് 12ലാണ് പ്രവർത്തിക്കുന്നത്. ഡ്യൂവൽ സിം കാർഡ് സപ്പോർട്ടും ഫോണിലുണ്ട്.

ഐടെൽ പി40+ സ്മാർട്ട്ഫോണിൽ ഫേസ് അൺലോക്ക് സപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ ഡിവൈസ് ബയോമെട്രിക് ഓതന്റിക്കേഷനായി ഫിംഗർപ്രിന്റ് സെൻസറുമായി വരുന്നു. ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 4ജി, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ബജറ്റ് സെഗ്മെന്റിൽ ലഭിക്കുന്ന മികച്ച സുരക്ഷാ, കണക്റ്റിവിറ്റി ഓപ്ഷനുകളാണ് ഐടെൽ പി40+ സ്മാർട്ട്ഫോണിലുള്ളത്.

ഈ ഫോണിന്റെ വിൽപ്പന ജൂലൈ 11 മുതൽ ആരംഭിക്കും. ആമസോൺ വഴിയാണ് വിൽപ്പന നടക്കുന്നത്. ഐസിഐസിഐ ബാങ്ക് കാർഡുകളും എസ്ബിഐ കാർഡുകളും ഉപയോഗിച്ച് ഐടെൽ പി40+ വാങ്ങുമ്പോൾ ആമസോൺ 10 ശതമാനം കിഴിവും നൽകുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top