ഉത്തരവാദിത്വമുളള ചുമതല; ഇടത് നയവുമായി മുന്നോട്ടു പോകും; ആദിവാസി മേഖലയില്‍ പ്രത്യേക ശ്രദ്ധയെന്നും ഒആര്‍ കേളു
കേരളത്തിലെ മുഴുവന്‍ ആദിവാസി മേഖലകളിലേയും പൊതുവിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോകുമെന്ന് നിയുക്തമന്ത്രി ഒആര്‍ കേളു. പാര്‍ട്ടി എല്പ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്വമുള്ള ചുമതലയാണ്. ഇടത് നയം നടപ്പാക്കും. കെ രാധാകൃഷ്ണന് തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും കേളു പ്രതികരിച്ചു.
പാര്‍ലമെന്ററികാര്യ വകുപ്പ് പരിചയമുള്ളവര്‍ക്ക് നല്‍കുന്നതാണ് നല്ലത്. അത് പരിഗണിച്ചാണ് കെ രാധാകൃഷ്ണന് കൈകാര്യം ചെയ്തിരുന്ന എല്ലാ വകുപ്പുകളും നല്‍കാത്തത്. അത് പാര്‍ട്ടി തീരുമാനമാണ്. വയനാട്ടിലെ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവര്ക്കും സന്തോഷമാകുന്നതാണ് മന്ത്രിസ്ഥാനമെന്നും കേളു പറഞ്ഞു.
വയനാട്ടിലെ വന്യമൃഗ ശല്യം അടക്കമുള്ള വിഷയങ്ങളില്‍ വ്യക്തതയുണ്ട്. എംഎല്‍എ എന്ന നിലയില്‍ ഇക്കാര്യങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. വിവിധ വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് കാര്യക്ഷമമായ നടപടിയെടുക്കും. അട്ടപാടി മാത്രമല്ല എല്ലാ പട്ടിക ജാതി മേഖലകളിലും ഇടപെടല്‍ ഉറപ്പാക്കുമെന്നും കേളു പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here