സൗജന്യ വന്ധ്യത ചികിത്സ; പ്രകടനപത്രികകളിലെ പുതുവാഗ്ദാനം

ജയ്പൂര്‍: ഇതാദ്യമായി രാജസ്ഥാനില്‍ വന്ധ്യത ചികിത്സ സഹായം തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ്. രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിലാണ് കൃത്രിമ ഗര്‍ഭധാരണം (ഇൻ വിട്രോ ഫെർട്ടിലൈസേഷൻ) ഉൾപ്പെടുത്തിയത്.
സൗജന്യവന്ധ്യത ചികിത്സ നല്‍കുമെന്ന് ഗോവയിലെ തിരഞ്ഞെടുപ്പ് കാലത്ത് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയത് ബിജെപിയായിരുന്നു. അധികാരത്തില്‍ വന്നശേഷം ആ വാഗ്ദാനം നടപ്പിലാക്കി വരികയാണ്. മഹാത്മാ ഫുലെ ജൻ ആരോഗ്യ യോജനയ്ക്ക് കീഴിൽ ഗ്രാമീണ മേഖലകളിൽ നിന്നുള്ള ആളുകൾക്ക് ഐവിഎഫ് ചികിത്സകൾക്കായി സാമ്പത്തിക സഹായം നൽകുന്നതിനെക്കുറിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിച്ചു വരികയാണ്.
രാജ്യത്തെ ആറ് ദമ്പതികളിൽ ഒരാൾക്ക് ഗർഭധാരണശേഷി കുറവാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു. അതിനാല്‍ വൈദ്യസഹായം ആവശ്യമാണെങ്കിലും ചികിത്സ ചിലവേറിയതാണ്. 2.5 ലക്ഷം മുതൽ 4 ലക്ഷം രൂപവരെയാണ് ഒരു ഐവിഎഫ് സൈക്കിളിന്റെ ശരാശരി ചിലവ്. ഇതുകൊണ്ടാണ് വന്ധ്യത ചികിത്സ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ബന്ധിതരായത്.
വന്ധ്യതയെ പൊതുജനാരോഗ്യ പ്രശ്നമായി ലോകാരോഗ്യ സംഘടന അംഗീകരിച്ചെങ്കിലും അര്‍ഹമായ പരിഗണന ലഭിച്ചിട്ടില്ല. യുകെയിലും യുഎസിലും ചെയ്യുന്നതുപോലെ ഇന്ത്യയിൽ ആരോഗ്യ സംരക്ഷണ പ്രശ്നങ്ങൾ ഇപ്പോഴും രാഷ്ട്രീയ പ്രചാരണങ്ങളിൽ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഈ വിഷയം ശ്രദ്ധ പിടിച്ചുപറ്റിയത് രാജ്യത്താകമാനം ചര്‍ച്ചാവിഷയമാകുകയാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ദേശീയ തലത്തില്‍ തന്നെ സൗജന്യ വന്ധ്യത ചികിത്സ നല്‍കുമെന്ന വാഗ്ദാനം നല്‍കാന്‍ ഇടയുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here