ഇൻഡോറിലും ഇന്ത്യ; പരമ്പര അടിയറവുവെച്ച് ഓസിസ്

ഇൻഡോര്‍: മൊഹാലിയിലെ മിന്നും ജയത്തിന് പിന്നാലെ ഇൻഡോറിലും ഓസിസിനെ ചുരുട്ടിക്കെട്ടി ടീം ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം തകർച്ചയോടായിരുന്നു രണ്ടാം വിക്കറ്റില്‍ ശുഭ്മന്‍ ഗില്‍- ശ്രേയസ് അയ്യര്‍ സഖ്യം വമ്പന്‍ കൂട്ടുകെട്ടുമായി ടീമിനെ വലിയ സ്‌കോറിലേക്ക് നയിച്ചു.
400 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ രണ്ടാം ഏകദിനത്തിൽ ഓസിസിന് മുന്നിൽ ഉയര്‍ത്തിയതെങ്കിലും മഴമൂലം ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം അത് 33 ഓവറില്‍ 317 ആയി ചുരുക്കി. 28.2 ഓവറില്‍ 217 റണ്‍സിന് ഓസീസ് പുറത്തായതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. കെഎല്‍ രാഹുലിന്റെ നായകത്വത്തിലാണ് ഇന്ത്യ രണ്ട് മത്സരങ്ങളും കംഗാരുപ്പടയെ തകർത്തത്. 99 റൺസിനായിരുന്നു ഇന്ത്യയുടെ ആധികാരിക വിജയം.
ശുഭ്മാന്‍ ഗില്‍ (104), ശ്രേയസ് അയ്യര്‍ (105), സൂര്യകുമാര്‍ യാദവ് (72), കെ എല്‍ രാഹുല്‍ (52) എന്നിവരുടെ മികവിലാണ് ഇന്ത്യയെ മികച്ച സ്‌കോർ പടുത്തുയർത്തിയത്.സീന്‍ അബോട്ടാണ് (54) ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം പിഴുതതോടെ ഓസിസ് നാണംകെട്ട തോൽവി ഏറ്റുവാങ്ങുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here