കളമശേരി സ്‌ഫോടനത്തില്‍ നിഷ്പക്ഷ അന്വേഷണം നടക്കണം, കേരള സര്‍ക്കാരിന് മതതീവ്രവാദികളോട് മൃദുസമീപനം; ജെ.പി.നദ്ദ

തിരുവനന്തപുരം : കളമശേരി സ്‌ഫോടനത്തില്‍ നിക്ഷ്പക്ഷമായ അന്വേഷണം വേണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ. സ്‌ഫോടനത്തിനു പിന്നിലെ എല്ലാ വിവരങ്ങളും പുറത്തു വരണം. അതിന് എന്ത് സഹായവും കേന്ദ്രം നല്‍കുമെന്നും നദ്ദ പറഞ്ഞു. പിണറായി സര്‍ക്കാര്‍ മതതീവ്രവാദ ശക്തികളോട് മൃദുസമീപനം പുലര്‍ത്തുകയാണ്. അവരുമായി നിശബ്ദമായ ധാരണയിലാണ് ഇടതുപക്ഷവും കോണ്‍ഗ്രസും. ഹമാസ് നേതാവ് കേരളത്തിലെ വേദിയില്‍ പ്രസംഗിക്കുന്ന നിലയുണ്ടായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണിതെന്നും നദ്ദ കുറ്റപ്പെടുത്തി.

കേരളത്തില്‍ നടക്കുന്നത് അഴിമതി ഭരണമാണ്. അത് തുറന്നു കാട്ടാനാണ് ബിജെപി ശ്രമിക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും അഴിമതിയുടെ കാര്യത്തില്‍ ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഈ അഴിമതി ഒഴിവാക്കാന്‍ കേരളത്തില്‍ എന്‍ഡിഎ അധികാരത്തില്‍ വരണമെന്നും നദ്ദ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ദ്ഘാടനം ചെയ്യുകയാരുന്നു നദ്ദ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top