ഒടുവില്‍ ക്രൈസ്തവ വേട്ടക്കെതിരെ കേസെടുത്ത് ബിജെപി സര്‍ക്കാര്‍; ജബല്‍പൂരില്‍ വൈദികരെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടി

ജബല്‍പൂരില്‍ കത്തോലിക്ക വൈദികരെ ആക്രമിച്ച സംഭവത്തില്‍ ഒടുവില്‍ കേസെടുത്ത് പോലീസ്. ആക്രണം നടന്ന് നാല് ദിവസത്തിന് ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പാര്‍ലമെന്റിലടക്കം വലിയ പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ അക്രമകാരികള്‍ക്കെതിരെ നടപടി എടുക്കാന്‍ തയ്യാറായത്. കേസെടുത്ത കാര്യം ജില്ലാ പോലീസ് സുപ്രണ്ട് സതീശ് കുമാര്‍ സാഹു സ്ഥിരീകരിച്ചു.
കഴിഞ്ഞ മാസം 31 ന് ഒരു സംഘം കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ത്ഥാടനം നടത്തുന്നതിനിടെയാണ് തീവ്ര ഹിന്ദുത്വവാദികള്‍ ആക്രമണം നടത്തിയത്. ജബല്‍പൂര്‍ വികാരി ജനറല്‍ ഫാദര്‍ ഡേവിസ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാദര്‍ ജോര്‍ജ് ടി എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന പുരോഹിതന്മാരെയാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അക്രമിച്ചത്.
പോലീസ് സ്റ്റേഷനില്‍ വെച്ചു പോലും വൈദികരെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിട്ടും നടപടി എടുക്കാതെ ഉരുണ്ട് കളിക്കയായിരുന്നു ബിജെപി ഭരണകൂടം. പാര്‍ലമെന്റില്‍ പ്രതിപക്ഷം ഈ വിഷയം പലവട്ടം ഉന്നയിച്ചിട്ടും ആഭ്യന്തര മന്ത്രി അടക്കമുള്ള ബിജെപി നേതാക്കള്‍ മൗനത്തിലായിരുന്നു. അഖിലേന്ത്യാ കത്തോലിക്ക മെത്രാന്‍ സമിതിയും അക്രമകാരികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here