ആന്ധ്ര മുഖ്യമന്ത്രിക്ക് നേരെ കല്ലേറ്; മുഖത്ത് പരുക്ക്; സംഭവം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ; അക്രമത്തിന് പിന്നില്‍ ടിഡിപിആണെന്ന് വൈഎസ്ആർ കോൺഗ്രസ്
April 14, 2024 4:38 AM

വിജയവാഡ: വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിക്കു നേരെ കല്ലേറ്. ഇടതു കണ്ണിന്റെ മുകളിലായിട്ടാണ് പരുക്കേറ്റത്. മുഖ്യമന്ത്രിക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. ജഗന്റെ മുഖത്ത് രണ്ടു തുന്നലുണ്ട്.
ലോക്സഭാ പ്രചാരണത്തിന്റെ ഭാഗമായുള്ള ‘മേമന്ത സിദ്ധം’ ബസ് യാത്രയ്ക്കിടെയാണ് സംഭവം. കൂറ്റൻ മാലയിട്ട് ജഗനെ സ്വീകരിക്കുന്ന തിരക്കിനിടെയാണ് ആൾക്കൂട്ടത്തിൽനിന്ന് കല്ലേറ് വന്നത്. ജഗനൊപ്പം ഉണ്ടായിരുന്ന വിജയവാഡ-വെസ്റ്റ് എംഎൽഎ വെള്ളമ്പള്ളി ശ്രീനിവാസിന്റെ ഇടതു കണ്ണിന് പരുക്കേറ്റു.
കല്ലേറിനു പിന്നിൽ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) ആണെന്ന് വൈഎസ്ആർ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here