‘ആര്‍എസ്എസ് തീവ്രവാദ സംഘടന’; കാനഡയിലെ പ്രവര്‍ത്തനം നിരോധിക്കണമെന്ന് സിഖ് നേതാവ്

ആര്‍എസ്എസ് ഇന്ത്യയിലെ തീവ്രവാദ സംഘടനയാണെന്നും കാനഡയിലെ പ്രവര്‍ത്തനം നിരോധിക്കണമെന്നും സിഖ് നേതാവ് ജഗ്മീത് സിങ്. കാനഡയിലെ സിഖുകാര്‍ ആശങ്കയിലാണെന്നും ഇന്ത്യക്കെതിരേ നയതന്ത്ര ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജഗ്മീത് സിങ് ആവശ്യപ്പെട്ടു.

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറുടെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡ ആരോപണം നിലനില്‍ക്കുമ്പോഴാണ് ജഗ്മീത് സിങ്ങിന്റെ പ്രസ്താവന.

Also Read: കനേഡിയൻ ഹൈക്കമ്മീഷണറെ ഇന്ത്യ തിരിച്ചു വിളിച്ചു; ആറ് കാനഡ ഉദ്യോഗസ്ഥരെ പുറത്താക്കി; കടുത്ത നടപടിയുമായി ഇന്ത്യ

ജസ്റ്റിന്‍ ട്രൂഡോയെ പിന്തുണക്കുന്ന സിഖ് നേതാവാണ്‌ ജഗ്മീത് സിങ്. ‘നിജ്ജാര്‍ വധത്തില്‍ പങ്കുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. നിജ്ജാര്‍ വധത്തില്‍ കണ്ടെത്തിയ കാര്യങ്ങളെല്ലാം ഗൗരവമുള്ളതാണ്. ഇതെല്ലാം മോദി സര്‍ക്കാരിനെതിരെയാണ്. കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ വിവിധ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ടെന്നും ജഗ്മീത് സിങ് ആരോപിക്കുന്നു.

Also Read: കാനഡ പ്രധാനമന്ത്രിയെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തി ഇന്ത്യ; നിജ്ജാര്‍ വധത്തെ തുടര്‍ന്നുള്ള അസ്വാരസ്യം മൂർച്ഛിക്കുന്നു

ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എന്‍ഡിപി) നേതാവാണ് ജഗ്മീത് സിങ്. ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിന്റെ മുന്‍ സഖ്യകക്ഷിയാണ് എന്‍ഡിപി. ഖലിസ്ഥാന്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന നേതാക്കളില്‍ പ്രമുഖനുമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top