വിദ്യാര്‍ത്ഥികളെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു; അധ്യാപകര്‍ക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതി
ഡല്‍ഹി സ്കൂളില്‍ ഇതര മത വിദ്യാര്‍ത്ഥികളെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചത് വിവാദമാകുന്നു. അഭിഭാഷകനായ അശോക് അഗര്‍വാള്‍ ആണ് പരാതി ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്ക് നല്‍കിയത്. ബാലാവകാശവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഭിഭാഷകനാണ് അദ്ദേഹം. നന്ദ നഗര്‍ സ്കൂളിലെ രണ്ട് അധ്യാപകര്‍ക്ക് എതിരെയാണ് പരാതി.
ഇതിനുമുന്‍പും പരാതി ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ വിശദ അന്വേഷണം വേണം എന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. സാമ്പത്തികമായി ദുര്‍ബല കുടുംബങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥികളാണ് പീഡനങ്ങള്‍ക്ക് ഇരയായത്.
ഇതര മത വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ വിവേചനം നേരിടുന്നുവെന്നും ജയ് ശ്രീറാം വിളിപ്പിക്കുന്നുവെന്നുമാണ് പരാതി. ഉന്നത തല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.പതിനഞ്ചു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം എന്നാണ് ആവശ്യപ്പെട്ടത്. വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടി വരും എന്നാണ് സൂചന.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here