പള്ളിയില്‍ ജയ്‌ ശ്രീറാം വിളിച്ചാല്‍ അത് എങ്ങനെ കുറ്റമാകുമെന്ന് സുപ്രീം കോടതി; കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം തേടി

പള്ളിയില്‍ കയറി ജയ്‌ ശ്രീറാം വിളിച്ച കേസില്‍ പ്രതികരണവുമായി സുപ്രീം കോടതി. ബദ്രിയ ജുമാ മസ്ജിദിൽ ജയ് ശ്രീറാം വിളിച്ച രണ്ട് പ്രതികൾക്കെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ ആണ് കോടതി പരിഗണിച്ചത്. പള്ളിയില്‍ കയറി ജയ്‌ ശ്രീറാം വിളിച്ചാല്‍ അതങ്ങനെ കുറ്റമാകുമെന്നാണ് സുപ്രീം കോടതി ചോദിച്ചത്.

ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. വിഷയം അടുത്ത മാസം വാദം കേൾക്കാൻ തീരുമാനിച്ചു. ഒരു ആരാധനാലയത്തിൽ മറ്റൊരു മതത്തിന്‍റെ മുദ്രാവാക്യം വിളിക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 153എ വകുപ്പ് പ്രകാരം കുറ്റകരമാണെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത് പറഞ്ഞു.

പ്രതികളെ തിരിച്ചറിഞ്ഞോ എന്നും എന്തൊക്കെ രേഖകള്‍ ആണ് ഉള്ളതെന്നും കോടതി ചോദിച്ചു. രണ്ട് പ്രതികളെ തിരിച്ചറിഞ്ഞ സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്ന് കാമത്ത് ചൂണ്ടിക്കാട്ടി. അവരെ മസ്ജിദിന് സമീപം കണ്ടാൽ മുദ്രാവാക്യം വിളിച്ചുവെന്നാണോ അർത്ഥമാക്കുന്നതെന്ന് കോടതി ചോദിച്ചു.

2023 സെപ്തംബറിൽ ഉത്തര കന്നഡ ജില്ലയിലെ ഐത്തൂർ മർദാലയിലുള്ള ബദ്രിയ ജുമ മസ്ജിദ് പരിസരത്ത് ആണ് സംഭവം. രാത്രി 10.30ഓടെ രണ്ട് അപരിചിതർ കോമ്പൗണ്ടിൽ പ്രവേശിച്ച് മുദ്രാവാക്യം വിളിച്ചു. മസ്ജിദ് പരിസരത്ത് നിന്ന് പുറത്തിറങ്ങി ഇരുചക്രവാഹനത്തിൽ കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ നോക്കി അന്വേഷിച്ച പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 13ന് കർണാടക ഹൈക്കോടതികേസ് റദ്ദാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top