2.06 കോടി സ്വത്ത്, കൈവശം 4000 രൂപ; സത്യവാങ്മൂലത്തിൽ ജെയ്ക് സി തോമസ്‌

പുതുപ്പള്ളിയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി ജെയ്ക് സി. തോമസിന് 2.06 കോടിയുടെ സ്ഥാവര സ്വത്തുക്കൾ ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ സത്യവാങ്മൂലം. വെള്ളൂർ, മണർകാട് വില്ലേജുകളിലെ ഭൂമിയും മണർകാട് പഞ്ചായത്തിലെ കെട്ടിടങ്ങളും ഇതിൽ ഉൾപ്പെടുന്നു. കെെവശമുള്ളത് 4000 രൂപയാണെന്നും ജെയ്ക്ക് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

ബാങ്കിലും കെ.എസ്.എഫ്.ഇ.യിലുമായി 7.11 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പാ ബാധ്യതയാണ് ജേക്കിനുള്ളതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ജെയ്ക്കിന്റെ ഭാര്യ ഗീതുവിന്റെ പക്കൽ 2000 രൂപയുണ്ട്. ജോയിന്റ് അക്കൗണ്ട് ഉൾപ്പെടെ അഞ്ച് ബാങ്ക് അക്കൗണ്ടുകളിലായി 1,07,956 രൂപയുടെ നിക്ഷേപമുണ്ട്. ബാങ്ക് നിക്ഷേപങ്ങളിലും ജംഗമവസ്തുക്കളുമായി ഗീതുവിന്റെ ആസ്തി 5,55,582 രൂപയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ജെയ്ക്കിന്റെ പേരിൽ ചാലക്കുടി, വള്ളിക്കുന്നം, കോട്ടയം വെസ്റ്റ്, കോട്ടയം ഗാന്ധിനഗർ എന്നീ പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളുണ്ട്. കലാപത്തിന് പ്രേരിപ്പിച്ചു, മാരകായുധങ്ങളുമായി സംഘം ചേർന്നു, സർക്കാരുദ്യോഗസ്ഥനെ തടഞ്ഞുവെച്ചു, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒരു കേസിലും ശിക്ഷിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top