ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ്: ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍; ഉത്തരവിട്ട് മുഖ്യമന്ത്രി

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ശിക്ഷാ ഇളവിനുള്ള ശുപാര്‍ശയില്‍ ഉള്‍പ്പെടുത്തിയ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് നല്‍കി.കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, സിജിത്ത്, ടികെ രജീഷ് എന്നിവര്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കമാണ് പുരത്തു വന്നത്. ഇളവിന് മുന്നോടിയായി കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് പോലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഒരു തരത്തിലുള്ള ഇളവും നല്‍കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രതികള്‍ക്കാണ് ശിക്ഷാ ഇളവ് നല്‍കാന്‍ നീക്കം നടന്നത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കഴിഞ്ഞ മാസമാണ് കത്ത് നല്‍കിയത്. ശിക്ഷായിളവ് നല്‍കുന്നവരെ സംബന്ധിച്ച് പൂര്‍ണ്ണമായും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇത്തരത്തില്‍ വിട്ടയക്കാന്‍ അലോചിക്കുന്ന 59 പേരുടെ പേരുകളും കത്തിലുണ്ടായിരുന്നു. ഇത് വലിയ വിവാദമായതോടെയാണ് നടപടിയുണ്ടായിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top