മലയാളത്തിൽ ജയിലർ പരാജയം, തിയേറ്ററിൽ ആളില്ല

ഒരേ പേരിൽ രണ്ട് ഭാഷയിൽ ഒറ്റ ദിവസം രണ്ട് സിനിമകൾ റീലീസ്. രജനികാന്ത് നായകനായ തമിഴ് ജയിലറും മലയാളത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനായ ജയിലറും. തമിഴിൽ നെൽസൺ സംവിധാനം ചെയ്ത ജയിലർ കോടികൾ വാരിക്കൂട്ടുമ്പോൾ ഓഗസ്റ്റ് 10ന് തന്നെ റീലീസ് ആയ ധ്യാൻ ശ്രീനിവാസൻ നായകനായ മലയാളം ജയിലർ വന്നതും പോയതും ആരും അറിഞ്ഞില്ല.
രണ്ട് ചിത്രങ്ങളുടെയും പേരിന്റെ പേരിലുള്ള ആശയക്കുഴപ്പം നേരത്തെ ഉണ്ടായതാണ്. ഈ വിഷയം കോടതി വരെ എത്തിയതുമാണ്. തന്റെ സിനിമക്ക് ജയിലർ എന്ന പേര് ഒരു വർഷം മുൻപേ തീരുമാനിച്ചതാണെന്നാണ് സാഗർ മഠത്തിൽ വിശദീകരിച്ചത്. തമിഴ് ജയിലർ പേര് മാറ്റത്തെക്കുറിച്ച് ആലോചിച്ചു പോലുമില്ല എന്നാണ് വിവരം. കേരളത്തിലെ പല തീയേറ്ററുകളും തമിഴ് ജയിലർ ആണ് കൂടുതലും പ്രദർശിപ്പിച്ചത്. മലയാളത്തിൽ സ്വീകാര്യത കിട്ടിയതും തമിഴ് ജയിലറിന് തന്നെ.
ഏതായാലും അത്യപൂർവമായ ഈ റീലീസുകൊണ്ട് മലയാളത്തിന് നഷ്ടമാണ് ഉണ്ടായതെന്ന് പറയാതെ വയ്യ. സംഭവിച്ചത് വെറും ബുദ്ധിമോശം ആണോ ആസൂത്രണത്തിലെ പിഴവാണോ എന്നത് വ്യക്തമല്ല. അടുത്തിടെ ഇറങ്ങുന്ന ധ്യാൻ ശ്രീനിവാസൻ പടങ്ങളൊന്നും പ്രതീക്ഷിച്ച വിജയം കണ്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here