ചാകരയായി ജയിലർ; 3 ദിവസം കൊണ്ട് കണ്ടത് 2.1 കോടി ആളുകൾ

രണ്ട് മാസത്തോളം വലിയ ഹിറ്റുകൾ ഒന്നും ഇല്ലാതിരുന്ന കേരളത്തിലെ തിയേറ്ററുകൾക്ക് ചാകരയായി ജയിലർ.
കാലങ്ങൾക് ശേഷം രജനീകാന്ത് നായകനായി സൂപ്പർ ഹിറ്റ് ആകുന്ന സിനിമ 6 ദിവസം കഴിഞ്ഞപ്പോൾ ഇന്ത്യയിൽ കളക്ഷൻ 200 കോടി കടന്നു. രാജ്യാന്തര കളക്ഷൻ 400 കോടി.
രജനീകാന്തിന്റെ മാത്രമല്ല നെൽസൺ എന്ന സംവിധായകന്റെ കൂടി തിരിച്ചു വരവാണിത്. 10 വർഷത്തിനിടയിൽ ഇന്ത്യയിലെ തിയേറ്ററുകളിൽ ഉണ്ടായ ഏറ്റവും വലിയ ആൾകൂട്ടം എന്നാണ് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും, പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും പറയുന്നത്.
ആദ്യ മൂന്ന് ദിവസം കൊണ്ട് 2.1 കോടി ആളുകളാണ് സിനിമ കണ്ടത്. ആഴ്ച്ചയുടെ അവസാനം പകുതി തീയേറ്ററുകളെല്ലാം ഫുള്ളും. നാലുദിവസം കൊണ്ട് യുഎസിൽ 34 കോടിയും,യുഎഇയിൽ 23.4 കോടിയും, യുകെയിൽ എട്ടു കോടിയും, മലേഷ്യയിൽ 18 കോടി കളക്ഷനാണ് ജയിലർ ഉണ്ടാക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here