കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ രണ്ടുപേര്‍ പിടിയിൽ; ലക്ഷ്യം പണവും ആഭരണങ്ങളും

കളമശ്ശേരിയിലെ വീട്ടമ്മ ജെയ്സി എബ്രഹാമിന്‍റെ കൊലപാതകത്തിൽ രണ്ടുപേര്‍ പിടിയിൽ. കാക്കനാട് സ്വദേശിയായ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന്‍ ഗിരീഷ് ബാബു, സുഹൃത്ത് ഖദീജ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇതില്‍ ഗിരീഷ് ഡെയ്സിയുടെ പരിചയക്കാരനാണ്.
ആഭരണവും പണവും ലക്ഷ്യമിട്ടാണ് കൊലപാതകം. ഹെൽമെറ്റ് ധരിച്ച് ഒരു യുവാവ് അപ്പാർട്ട്മെന്റിൽ എത്തിയ ചിത്രങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഗിരീഷ് പിടിയിലാകുന്നത്.
കൊലപാതകം നടന്ന ദിവസം ജെയ്സിയുടെ വീട്ടില്‍ എത്തിയ ഗിരീഷ് രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് തിരിച്ചുപോയത്. ജെയ്സിയുടെ ആഭരണങ്ങളും 2 മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടിരുന്നു. ഭര്‍ത്താവുമായി അകന്നുകഴിയുന്ന ജെയ്സി ഒരു വര്‍ഷമായി ഈ അപ്പാർട്ട്മെന്റിലാണ് താമസം. കാനഡയിലെ മകള്‍ വിളിച്ചപ്പോള്‍ പ്രതികരണമില്ലാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നത്. കഴിഞ്ഞ ദിവസമാണ് ജെയ്സിയെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here