യുഡിഎഫ് ചർച്ചകളിൽ നിന്നു ഒളിച്ചോടി, പുതിയ പുതുപ്പള്ളി സൃഷ്ടിക്കുമെന്ന് ജെയ്ക്.സി.തോമസ്

പുതുപ്പള്ളി: പുതിയ പുതുപ്പള്ളി സൃഷ്ടിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്.സി.തോമസ്. പുതുപ്പള്ളിയിൽ ഇടത് അനുകൂല വിധിയെഴുത്താകും ഉണ്ടാകുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കോ മഹത്വങ്ങള്‍ക്കോ അല്ല തിരഞ്ഞെടുപ്പില്‍ പ്രസക്തിയുള്ളത്. പുതുപ്പള്ളിക്കാരുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താമെന്ന ചിന്തയാണ് താന്‍ പങ്കുവച്ചത്.
വികസന ചര്‍ച്ചയ്ക്കും സ്നേഹ സംവാദത്തിനുമായി താനാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെ ക്ഷണിച്ചത്. പക്ഷേ യുഡിഎഫ് ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടിയെന്നും ജെയ്ക് ആരോപിച്ചു.
പുതിയ പുതുപ്പള്ളിയുടെ ചരിത്രദിനമാണ് ഇന്ന്. ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും ഇടതുപക്ഷം ജയിക്കുമെന്നും ജെയ്ക് പറഞ്ഞു. മണർകാട് കണിയാംകുന്ന് ഗവ. എൽ. പി. സ്കൂളിലെ ബൂത്തിലാണ് ജെയ്ക് വോട്ട് ചെയ്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here