ജെയ്ക്കിന് ആണ്‍കുഞ്ഞ്
September 12, 2023 4:12 PM

കോട്ടയം: പുതുപ്പള്ളിയിലെ ഇടതുസ്ഥാനാർഥി ആയിരുന്ന ജെയ്ക്ക് സി തോമസിനും പങ്കാളി ഗീതു തോമസിനും ആണ്‍കുഞ്ഞു പിറന്നു. ചൊവ്വാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് ഗര്‍ഭിണിയായിരുന്ന ഗീതുവിനെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ചത് ഏറെ വിവാദമായിരുന്നു. സൈബറാക്രമണത്തില്‍ ഗീതു പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here