‘ആര്‍ആര്‍ആറി’നെ പ്രശംസിച്ച് വീണ്ടും കാമറൂണ്‍; ‘ഇന്ത്യന്‍ സിനിമ ലോകമെമ്പാടും വളരുന്നതില്‍ സന്തോഷം’

എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തെ പ്രശംസിച്ച് ഹോളിവുഡ് ഇതിഹാസം ജെയിംസ് കാമറൂണ്‍. ഫെബ്രുവരി 5 ന് നടന്ന സാറ്റേണ്‍ അവാര്‍ഡ്സില്‍, രാജമൗലിയെയും ‘ആര്‍ആര്‍ആറി’നെയും കുറിച്ച് കാമറൂണിനോട് ചോദിച്ചപ്പോള്‍, ചിത്രം ഗംഭീരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സിനിമയ്ക്ക് ആഗോളതലത്തില്‍ അംഗീകാരം ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം രാജമൗലിയുമായി നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കാമറൂണ്‍ന്റെ മറുപടി.

“ആ സമയത്ത് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞ കാര്യങ്ങള്‍ സത്യസന്ധമായിരുന്നു. അതിമനോഹരമായ ഒരു സിനിമയാണത്. ഇന്ത്യന്‍ സിനിമ ലോക വേദിയിലേക്ക് വളരുകയും സ്വീകാര്യത നേടുകയും ചെയ്യുന്നത് വളരെ സന്തോഷകരമാണ്.”

2023 ലെ ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡില്‍ എസ്.എസ്. രാജമൗലിയും എം.എം. കീരവാണിയും ജെയിംസ് കാമറൂണിനെ നേരില്‍ കണ്ടിരുന്നു. ചടങ്ങിനിടെ, താന്‍ ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രം രണ്ടുതവണ കണ്ടെന്ന് അദ്ദേഹം പഞ്ഞിരുന്നു. സിനിമയില്‍ രാജമൗലി എത്ര മനോഹരമായാമ് കീരവാണിയുടെ സംഗീതം ഉപയോഗിച്ചത് എന്നതിനെക്കുറിച്ചും കാമറൂണ്‍ സംസാരിച്ചിരുന്നു. ഏതെങ്കിലും കാലത്ത് ഹോളിവുഡില്‍ ഒരു സിനിമ ചെയ്യാന്‍ താത്പര്യമുണ്ടെങ്കില്‍ നമുക്ക് സംസാരിക്കാം എന്നാണ് കാമറൂണ്‍ അന്ന് രാജമൗലിയോട് പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top