ജമ്മു കശ്മീരിൽ സൈനിക ട്രക്ക് മറിഞ്ഞു; 4 സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മീരില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ടു. ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികർ വീരമൃത്യു വരിച്ചു. പരുക്കേറ്റ് ചികിത്സയിലുള്ള 3 സൈനികരുടെ നില അതീവ ഗുരുതരമാണ്.
സദര്‍ കൂട്ട് പായന്‍ പ്രദേശത്ത് വച്ച് ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. മോശം കാലാസ്ഥയെ തുടർന്ന് കാഴ്ച തടസപ്പെട്ടതിനെ തുടർന്നാണ് അപകടം നടന്നതെന്നാണ് സൈനിക വൃത്തങ്ങൾ അറിയിച്ചത്.
ട്രക്ക് പൂർണ്ണമായും തകർന്നു. സൈന്യം അന്വേഷണം ആരംഭിച്ചു. മൂന്നു അപകടങ്ങളാണ് അടുത്തകാലത്ത് നടന്നത്. ഡിസംബർ 24ന് പൂഞ്ചിലെ അപകടത്തില്‍ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു. നവംബർ 4 ന് , രജൗരിയിൽ സൈനിക വാഹനം മലയിടുക്കിലേക്ക് വീണുo ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here